കാസര്‍ഗോഡ് : സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ച പോലീസ്. ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ അനാവശ്യമായി നിരത്തുകളില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ഒരാഴ്ചത്തേയ്ക്കുള്ള സാധനങ്ങള്‍ ജനങ്ങള്‍ ശേഖരിച്ചുവെയ്ക്കണം. അരക്കിലോ വീതം അരിയും പഞ്ചസാരയും തക്കാളിയും വാങ്ങുന്നതിനായി വീടിന് പുറത്തേയ്ക്കിറങ്ങുന്നത് അനുവദിച്ചു തരാനാവില്ല. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേയക്ക് ഇറങ്ങിയാല്‍ മതിയെന്ന് കാസര്‍ഗോഡ് എസ്പി സാബു അറിയിച്ചു.
ഭക്ഷ്യ വസ്തുകള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കുന്നതിന് സംവിധാനം കൊണ്ടുവരും. ഇതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം പ്രവാസികള്‍ ലംഘിച്ചാല്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കുമെന്നും എസ്പി മുന്നറിയിപ്പ് നല്കി.
നിയന്ത്രണങ്ങള്‍ ലംഘിച്ച കാസര്‍കോട്ടെ രണ്ട് കൊവിഡ് ബാധിതര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതുഇടങ്ങളിലേക്ക് എത്തുകയും ആളുകളുമായി ഇടപഴകുകയും ചെയ്ത രണ്ട് പ്രവാസികള്‍ക്കെതിരെയാണ് നടപടി. ഇവര്‍ ഭാവിയില്‍ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: