തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന ശക്തമാണ്. ഇതില്‍ നിന്ന് രക്ഷപെടാന്‍ പല മാര്‍ഗങ്ങള്‍ ആണ് ജനങ്ങള്‍ പ്രയോഗിക്കുന്നത്. മിക്കവരും ആശുപത്രിയില്‍ പോകുന്നു എന്നാണ് പോലീസിനോട് പറയുന്നത്. എന്നാല്‍ മറ്റു ചിലര്‍ അതിലും വലിയ ബുദ്ധി ആണ് പ്രയോഗിക്കുന്നത്. ചവറയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസിനെ പറ്റിച്ച യുവാക്കള്‍ ഒടുവില്‍ അറസ്റ്റിലായി.
തിരുവനന്തപുരത്ത് നിന്ന് താമരക്കുളത്തേക്കു ഓട്ടോയില്‍ പോയവരാണ് കുടുങ്ങിയത്. പോലീസ് പിടിച്ചപ്പോള്‍ അളിയന് മരിച്ചു അങ്ങോട്ട് അടിയന്തരമായി പോകുന്നു എന്നാണ് യുവാവ് സത്യവാങ്മൂലം നല്‍കിയത്. മരിച്ച അളിയന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി പോലീസ് വിളിച്ചപ്പോള്‍ അളിയന് ഫോണ്‍ എടുത്തു. താന്‍ ജീവനോടെ ഉണ്ടെന്നും അറിയിച്ചു. ഇതോടെ ആണ് കള്ള സത്യവാങ്മൂലം നല്കിയ അളിയന് യുവാവും ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവര്‍ ആനയറ സ്വദേശി ശ്രീ പാലിനെ എതിരെയും കേസ് എടുത്തത്.
അതേസമയം കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസര്‍, ഗ്ലൗസ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങള്‍ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി.
കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപന ഉടമകള്‍ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പോലീസ് മേധാവിമാര്‍ പോലീസ് പാസ് നല്‍കും. ജീവനക്കാര്‍ക്കു യാത്ര ചെയ്യാന്‍ സ്ഥാപനം ഉടമ വാഹനസൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത്തരം വാഹനങ്ങള്‍ തടയരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരെ വീടുകളില്‍നിന്ന് സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഡ്രൈവര്‍ സത്യവാങ്മൂലം കരുതിയിരിക്കണം. സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹ്യ അകലം പാലിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: