ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ബിജെപി. 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.
ഒരു കോടി ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് പാവപ്പെട്ട് ആളുകള്‍ക്ക് വീതം ഭക്ഷണം നല്‍കും. വൈറസ് വ്യാപനത്തെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് തീരുമാനിക്കണം. ഒരുവിധത്തിലും ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ബിജെപിയുടെ ഈ താരുമാനമെന്ന് നദ്ദ പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.
ദിവസ വേതന തൊഴിലാളികള്‍ രാജ്യത്ത് ഏറെയുണ്ട് അവര്‍ക്ക് സഹായിക്കുന്നതിനാണ് ഈ പ്രഖ്യാപനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ നിരവധി നാടുകളില്‍ ലോക്ഡൗണ്‍ മൂലം ഒറ്റപ്പെട്ട് പോയിട്ടുണ്ട്. ഈ പാവപ്പെട്ട അഞ്ചുപേര്‍ക്ക് വീതം ഭക്ഷണം നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും നദ്ദ ആഹ്വാനം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തില്‍ അധികം പാര്‍ട്ടി പ്രവര്‍ത്തകരുമായി നദ്ദ ഓഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ജാഗ്രത പാലിക്കാനും സാമൂഹിക അകലം പാലിച്ച് ഭരണകൂടവുമായി സഹകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണം നല്‍കണമെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: