അലഹബാദ്: യുദ്ധമോ കര്‍ഫൂവോ എന്തു നടന്നാലും ആളൊഴിയാത്ത ഗംഗാ തടത്തിലെ പുണ്യതീരങ്ങള്‍ നിശ്ചലമാണ്. കൊറോണയുടെ പശ്ചത്തലത്തില്‍ സര്‍ക്കാറുകള്‍ സ്വീകരിച്ചിരിക്കുന്ന മുന്‍ കരുതലോട് പരിപൂര്‍ണ്ണമായി യോജിച്ചിരിക്കുകയാണ് സന്യാസി സമൂഹവും ഭക്തരും.
പ്രയാഗയില്‍ ബലിയിടാനും മറ്റും എത്തുന്ന വിരലിലെണ്ണാവുന്നവര്‍മാത്രം. ഒറ്റതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം സന്യാസിമാര്‍ നല്‍കകുന്നത് കാണാം.
ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ പുണ്യതീര്‍ത്ഥങ്ങളിലും ആളില്ല
















