Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറസ് ബാധിതരായ 700 പേര്‍ക്കൊപ്പം കപ്പലില്‍ ; മുന്‍കരുതലിന്റെ അനുഭവ സാക്ഷ്യവുമായി ഷാജി

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത പ്രതിരോധ നടപടികളുമായി ഇപ്പോഴും സഹകരിക്കാതെ, ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടുപോകുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കുള്ള സന്ദേശമാണ് ഷാജിയുടെ അനുഭവം.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 25, 2020, 10:56 am IST
in Kerala
Shaji Kallaroth

Shaji Kallaroth

കണ്ണൂര്‍: കോവിഡ് 19 വൈറസ് ബാധിതരായ എഴുന്നൂറുപേര്‍ക്കൊപ്പം കപ്പലില്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടും വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള കാരണം ശരിയായ മുന്‍കരുതലും ജാഗ്രതയും മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കണ്ണൂര്‍ സ്വദേശിയായ ഷാജി. കൊറോണയുടെ സമൂഹവ്യാപനത്തിനെതിരെ മുന്‍കരുതല്‍ പാലിക്കേണ്ടതിന്റെ അനുഭവസാക്ഷ്യവുമായി നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് അമേരിക്കന്‍ കപ്പിലെ സേഫ്റ്റി സെക്യൂരിറ്റി ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി ഷാജി കല്ലോറത്ത്. വിദേശത്ത് നിന്നെത്തി നാട്ടുകാരെ മുഴുവന്‍ ആശങ്കയിലാക്കുന്ന ചിലരുടെ പ്രവൃത്തികള്‍ക്ക് മുന്നില്‍ രോഗവ്യാപനം എങ്ങനെയില്ലാതാക്കാമെന്ന മാതൃക കാട്ടിതരികയാണ് ഇദ്ദേഹം.

വിവിധ രാജ്യങ്ങളില്‍ നിന്നുമുളള 3700 യാത്രക്കാരുമായി ഷാജി ജോലി ചെയ്യുന്ന അമേരിക്കന്‍ കപ്പലായ ഡയമണ്ട് പ്രിന്‍സ്  കപ്പല്‍  ടോക്കിയോയിലെ യോക്കോ ഹാമ തുറമുഖത്തെത്തിയ ശേഷമാണ് വഴിയിലിറങ്ങിയ ഹോംഗോങ് സ്വദേശിക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.  തുടര്‍ന്ന് കഴിഞ്ഞ ഫിബ്രവരി 3ന്  കപ്പലിലെ 40 ഓളം യാത്രക്കാരെ കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കി.  ഇവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജപ്പാന്‍ ആരോഗ്യ മന്ത്രാലയം കപ്പലിലെ ജീവനക്കാരുള്‍പ്പെടെ മുഴുവന്‍ യാത്രക്കാരേയും കപ്പലിനകത്തു തന്നെ ക്വാറന്റെയിനില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുളള ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ എഴുന്നൂറോളം യാത്രക്കാര്‍ക്ക് കോവിഡ് 19 വൈറസ് ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ 11 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

14 ദിവസം കപ്പലിലെ നിരീക്ഷണം പൂര്‍ത്തിയായശേഷം രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം ഫിബ്രവരി 27ന് ഷാജിയും  കപ്പലിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ വിപിനുമടക്കം 124 പേര്‍ ഇന്‍ഡ്യന്‍ എംബസിയുടെ സഹായത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഡല്‍ഹി മനസാലെ നാഷണല്‍ സെക്യൂരിറ്റി ക്യാമ്പില്‍ പരിശോധനയ്‌ക്ക് ശേഷം 14 ദിവസം വീണ്ടും നിരീക്ഷണത്തില്‍ കഴിഞ്ഞു.

മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഇവിടുത്തെ പരിശോധനയിലും രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പിച്ചു. കേരള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തി. എന്നാല്‍ തനിക്കും നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് ഉറപ്പിച്ച് അദ്ദേഹം വീട്ടിലെത്തിയ ദിവസം മുതല്‍ നിരീക്ഷണത്തില്‍ വീട്ടിലെ മുറിയില്‍ തനിച്ച് കഴിയുകയാണ്. ഏതെങ്കിലും തരത്തില്‍  വൈറസ് വ്യാപനം ഉണ്ടാവുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തീരുകയും ചെയ്യരുതെന്ന കരുതലിലാണ് താനെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. 28 ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ അദ്ദേഹം നിരീക്ഷണം ഉപേക്ഷിക്കു.

ജോലിചെയ്യുന്ന കപ്പലിലെ ഇത്രയധികം ആളുകള്‍ക്ക് രോഗബാധ ഉണ്ടായിട്ടും താനിന്ന് ആരോഗ്യത്തോടെ ജീവനോടെ ഇരിക്കുന്നത് തുടക്കം തൊട്ട് വൈറസ് ബാധിക്കാതിരിക്കാന്‍ എടുത്ത പ്രതിരോധ മുന്‍കരുതലുകള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി പോലും പകച്ചുനിന്ന ഘട്ടത്തില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ ആരോഗ്യ-കര-നാവിക സേനകളുടെ അകമഴിഞ്ഞ സേവനപ്രവര്‍ത്തനങ്ങള്‍ കോവിഡ് ബാധിതരായവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കപ്പലില്‍നിന്ന് ഘട്ടംഘട്ടമായി പുറത്തെത്തിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് സഹായകമായതായി അദ്ദേഹം പറഞ്ഞു.

കപ്പലിനകത്ത് ഇന്ത്യക്കാരായ ജീവനക്കാര്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞ ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ എംബസി മുഖാന്തരം ഇടപെട്ട് എല്ലാവിധ സഹായങ്ങളും ചെയ്തു തന്നത് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തെത്തിക്കാന്‍ മൂന്ന് ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ എംബസി ഒരുക്കങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വളരെ കരുതലോടെ 4 വിദേശികളടക്കം 124 പേര്‍ ഭാരതത്തില്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം രക്ഷയും ഒപ്പം മറ്റുള്ളവരുടെ രക്ഷയും മനസ്സില്‍ കണ്ടുകൊണ്ടാണ് കപ്പലിനകത്തും ഡല്‍ഹിയിലെത്തി നാഷണല്‍ സെക്യൂരിറ്റി ക്യാമ്പിലും കഴിഞ്ഞത്. ഇതേ ബോധ്യത്തോടെയാണ് ഇപ്പോള്‍ വീട്ടിലെത്തി ഇത്രയും ദിവസം താന്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. സമൂഹ വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത പ്രതിരോധ നടപടികളുമായി ഇപ്പോഴും സഹകരിക്കാതെ, ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടുപോകുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കുള്ള സന്ദേശമാണ് ഷാജിയുടെ അനുഭവം.

കണ്ണൂരില്‍ സ്വന്തം വീട്ടിലേക്ക് പോകാതെ നഗരത്തോട് ചേര്‍ന്നുള്ള ബന്ധുവീട്ടില്‍ ആണ് ഷാജി ദിവസങ്ങളായി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈദരാബാദില്‍ ജോലിചെയ്യുന്ന മകനും കഴിഞ്ഞദിവസം വിമാനമാര്‍ഗം കണ്ണൂരിലെത്തി അച്ഛനോടൊപ്പം തൊട്ടടുത്ത മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൂത്തുപറമ്പ് സ്വദേശികളായ ഭാര്യയും മകളും ഭാര്യയുടെ വീട്ടില്‍ കഴിയുകയാണ്. 16 വര്‍ഷം ഇന്ത്യന്‍ നാവികസേനയില്‍ ജോലി ചെയ്ത ഷാജി ഏതാണ്ട് 16 വര്‍ഷമായി  അമേരിക്കന്‍ കമ്പനിയുടെ കപ്പലില്‍ സേഫ്റ്റ് ആന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലിചെയ്തു വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.