Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥാകൃത്ത്

ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥകളില്‍ നിഴലും വെളിച്ചവും പോലെ പ്രതീക്ഷയും നിര്‍മമമായ ഹാസ്യവും ചേര്‍ന്നു നിന്നു. ആഘോഷങ്ങളുടെ വെള്ളിവെളിച്ചത്തില്‍ സ്വയം പ്രത്യക്ഷപ്പെടാനുതകുന്ന തരത്തിലുള്ള വിപണന തന്ത്രങ്ങളൊന്നും അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല. അതുകൊണ്ടാകണം ആഘോഷിക്കപ്പെട്ട സാഹിത്യ അരങ്ങുകളിലൊക്കെ ഹരികുമാര്‍ അരികുവത്കരിക്കപ്പെട്ടത്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 25, 2020, 09:49 am IST
in Literature

അത്രയൊന്നും സുന്ദരമല്ലാത്ത മനുഷ്യജീവിതത്തിന്റെ കയ്‌പുംകറുപ്പുമാണ് ഇ. ഹരികുമാറിന്റെ കഥകളെയും നോവലുകളേയും വായനക്കാരനോടടുപ്പിച്ചത്. ആധുനിക കഥപറച്ചിലിന്റെ ദുര്‍ഗ്രഹമായ സിംബലിസം ഇല്ലാതെ വായനക്കാരോട് ഹരികുമാറിന്റെ കഥാപാത്രങ്ങള്‍ നേരിട്ട് സംവദിച്ചു.

ജീവിതദുഃഖങ്ങളെ കടുംചായത്തില്‍ അവതരിപ്പിച്ച കഥകളില്‍ നിഴലും വെളിച്ചവും പോലെ പ്രതീക്ഷയും നിര്‍മമമായ ഹാസ്യവും ചേര്‍ന്നു നിന്നു. ആഘോഷങ്ങളുടെ വെള്ളിവെളിച്ചത്തില്‍ സ്വയം പ്രത്യക്ഷപ്പെടാനുതകുന്ന തരത്തിലുള്ള വിപണന തന്ത്രങ്ങളൊന്നും അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല. അതുകൊണ്ടാകണം ആഘോഷിക്കപ്പെട്ട സാഹിത്യ അരങ്ങുകളിലൊക്കെ ഹരികുമാര്‍ അരികുവത്കരിക്കപ്പെട്ടത്.  

പതിനഞ്ച് കഥാസമാഹാരങ്ങളും ഒന്‍പത് നോവലുകളും എഴുതിയിട്ടും സാഹിത്യലോകത്ത് കസേരകള്‍ എത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷേ ഹരികുമാറിന്റെ കഥപറച്ചില്‍ രീതിയെ മലയാളി ഇഷ്ടപ്പെട്ടിരുന്നു. കാല്‍പ്പനികതയുടെ അയഥാര്‍ത്ഥ ബിംബവത്കരണങ്ങളില്‍ നിന്ന് മുക്തമാവുകയും ആധുനികതയുടെ അസ്തിത്വ ബാധയ്‌ക്ക് കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന ബൗദ്ധിക സത്യസന്ധത ഹരികുമാറിന്റെ എഴുത്തുകള്‍ക്കുണ്ടായിരുന്നു. ഈ സത്യസന്ധത കൊണ്ടാകാം ജീവിതത്തിന്റെ സരള യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ശ്രമിച്ച ഹരികുമാറിന്റെ കഥകള്‍ വായിക്കപ്പെട്ടത്.  

പറയാന്‍ ശ്രമിച്ചതിലേറെയും സ്ത്രീപക്ഷ കഥകളായിരുന്നു. ഒരു കടുത്ത സ്ത്രീപക്ഷ വാദിക്കുപോലും എഴുതാനാവുന്നതിലും നിരീക്ഷണ പാടവത്തോടെയാണ് ഹരികുമാര്‍ തന്റെ കഥകളില്‍ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളോട് അത്രയേറെ ആദരവു പുലര്‍ത്തുന്ന ഒരാള്‍ക്കേ ഈ സ്ത്രീഭാവന വഴങ്ങൂവെന്നാണ് ഡോ.എം. ലീലാവതി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.  

സ്വന്തമെന്ന് തോന്നുന്ന അനേകം ബന്ധങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും വലിയ ഏകാന്തത വേട്ടയാടുന്നവര്‍ കൂടിയാണ് ഹരികുമാറിന്റെ സ്ത്രീ കഥാപാത്രങ്ങള്‍. എഴുപതുകളിലേയും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും മലയാളി സ്ത്രീബോധമാണവര്‍. രേഖ, നളിനി, ഷൈല, വിനീത,രാജമ്മ,രേണുക ആ പേരുകള്‍ക്ക് പോരും വല്ലത്തൊരു മലയാളി സ്‌ത്രൈണ ചാരുതയുണ്ട്. ചിലപ്പോഴെങ്കിലും ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ സ്വയം ഏകാന്തതയെ വരിക്കുന്നുണ്ട്. കൈവിട്ടുപോകുമെന്ന് തോന്നുന്ന നിമിഷത്തില്‍ ജീവിതത്തെ തിരികെപ്പിടിക്കാന്‍, സ്വത്വബോധത്തെ തിരിച്ചറിയാന്‍ ആത്മാന്വേഷണത്തോളമെത്തുന്ന ആ ഏകാന്തത അവരെ സഹായിക്കുന്നു.  

ഹരികുമാറിന്റെ ഓരോ കഥയും ഒരു സാമൂഹ്യ സത്യത്തെ വിലിച്ചു പറയുന്നുണ്ട്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിലെ സ്ത്രീദൈന്യതയാവാം, വിടപറയാന്‍ മടിച്ചുനില്‍ക്കുന്ന ഫ്യൂഡലിസത്തിന്റെ ചൂഷണ തന്ത്രങ്ങളും അത് സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിന്റെ ദൈന്യതകളുമാവാം, ഉപരിവര്‍ഗ ജീവിതത്തോടുള്ള മലയാളിയുടെ ഉപഭോഗതൃഷ്ണയാവാം. ഇത്തരം സാമൂഹ്യസത്യങ്ങളെ ഉറക്കെ വിളിച്ചു പറയുന്നവയാണ് ആ കഥകള്‍.  

രണ്ടായിരം രൂപക്ക് ഭാര്യയെ ജന്മിക്ക് പണയപ്പെടുത്തുന്ന ദരിദ്രനുണ്ട് ആ കഥകളില്‍. അയാള്‍ക്ക് ഒരിക്കലും പണം തിരികെ നല്‍കി ഭാര്യയെ വീണ്ടെടുക്കാനാവുന്നില്ല. അമ്മയില്ലാതെ വളര്‍ന്ന തന്റെ മകളെ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണിച്ചുകൊടുക്കാനായി ജന്മിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആ മനുഷ്യന്‍. അവിടെ മകള്‍ക്ക് അമ്മയെ തിരിച്ചറിയാനാകുന്നില്ല. ദാരിദ്ര്യവും സമ്പത്തും രണ്ട് സ്ത്രീ ജീവിതങ്ങളെ എങ്ങനെ മാറ്റുന്നുവെന്ന് ഈ കഥ പറയുന്നു.  

വിഷുവിന് അച്ഛന്‍ എവിടുന്നൊക്കെയോ കടം വാങ്ങിയ അഞ്ചര ഉറുപ്പികയ്‌ക്ക് വാങ്ങിത്തന്ന പടക്കം ഒന്നും നേരെ ചൊവ്വേ പൊട്ടുന്നില്ല. അയല്‍പ്പക്കത്ത് വിദേശത്ത് നിന്നെത്തിയ ശേഖരന്റെ വീട്ടില്‍ കുട്ടികള്‍ വിഷു തകര്‍ക്കുകയാണ്. മത്താപ്പും പലതരം പടക്കങ്ങളും പൊട്ടിവിരിയുന്നത് കൃഷ്ണന്‍കുട്ടി സങ്കടത്തോടെ, കൊതിയോടെ നോക്കിനില്‍ക്കുന്നു. ദരിദ്രനായ കൃഷ്ണന്‍കുട്ടിയുടെ കണ്ണിലൂടെയാണ് വിഷു എന്ന ഈ കഥ പറയുന്നത്. എഴുപതുകളിലേയും എണ്‍പതുകളിലേയും ഏതാണ്ടെല്ലാ കുട്ടികളും കടന്നുപോയിട്ടുള്ള മാനസികാവസ്ഥയാണിത്.  

ദുര്‍ബലപക്ഷത്തു നിന്ന്  കഥപറയാനുള്ള പ്രതിഭ ആവോളമുണ്ടായിരുന്ന കഥാകൃത്താണ് ഇ. ഹരികുമാര്‍. സ്ത്രീ പക്ഷത്തും ദരിദ്ര പക്ഷത്തും കീഴാള പക്ഷത്തും നിലയുറപ്പിച്ച് അദ്ദേഹം ഒട്ടേറെ കഥകള്‍ പറഞ്ഞു. സരളമായ വാക്കുകളിലൂടെ പറഞ്ഞ ആ ജീവിതകഥകള്‍ മലയാളി ആര്‍ദ്രമായ മനസോടെ കേട്ടു എന്നു പറയുന്നതാവും ശരി.

Tags: poet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

News

തെലങ്കാനാ സംസ്ഥാന ഗീതം എഴുതിയ കവി ആന്ദേ ശ്രീ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.