ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 519 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 107 പേര്‍ക്കും കേരളത്തില്‍ 106 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മരണം ഒന്‍പതായി. 39 പേര്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടകത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 41 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് മലയാളികളാണ്. ഇതില്‍ നാലു പേര് കാസര്‍കോട് സ്വദേശികളും രണ്ടു പേര് കണ്ണൂര്‍ സ്വദേശികളുമാണ്.
ലോക്ഡൗണ്‍ ലംഘിച്ച അയ്യായിരത്തിലേറെ പേര് വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ അറസ്റ്റിലായി. ബംഗാളില്‍മാത്രം 1003 പേരെ അറസ്റ്റ് ചെയ്തു. കൊറോണ ബാധിതരെ ചികിത്സിച്ച എയിംസിലെ ഡോക്ടര്‍മാരോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട ഉടമയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് നടപടി തുടങ്ങി. ഡോക്ടര്‍മാരെ നേരിട്ട് വിളിച്ച് അമിത്ഷാ നടപടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പത്രസ്ഥാപന ഉടമകളുമായും ഡോക്ടര്‍മാരുമായും ആരോഗ്യ വിദഗ്ധരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കൊറോണ വ്യാപനം തടയാനായി വിവിധ മേഖലകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മോദി പ്രശംസിച്ചു.
എംപിമാരുടെ എംപിലാഡ് ഫണ്ടുകള്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഉടന്‍ കൈമാറുമെന്ന് കേന്ദ്രതൊഴില്‍മന്ത്രാലയം അറിയിച്ചു. രാജ്യസഭയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നീട്ടിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
സംസ്ഥാനത്ത് 15 പേര്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15 പേര്‍ക്കുകൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി. കാസര്‍കോട് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനേയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ രോഗബാധിച്ചവരില്‍ ആറു പേര് കാസര്‍കോട് ജില്ലക്കാരും രണ്ടു പേര് കോഴിക്കോട് സ്വദേശികളുമാണ്. ഒരാള്‍ ഒറ്റപ്പാലം സ്വദേശിയാണ്. എട്ടു പേര് ദുബായ്യില് #ൈംനിന്ന് എത്തിയവരാണ്. ഖത്തറില്‍നിന്നും യുകെയില്‍നിന്നും എത്തിയ ഓരോ ആള്‍ക്കാരിലും രോഗം കണ്ടെത്തി.
72,460 പേര് നിരീക്ഷണത്തിലാണ്. 71,994പേര് വീടുകളിലും 466 പേര് ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. രോഗികളുമായി ഇടപഴകിയതിലൂടെ മൂന്നു പേര്‍ക്ക് അസുഖം ബാധിച്ചു. ഇന്നലെ മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4516 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 3,331 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി, മുഖ്യമന്ത്രി അറിയിച്ചു. വൈറസ്ബാധ സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 20ന് ദുബായ്യില് നിന്നു വന്ന ഇയാള്‍ 21ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.
- യാത്രാ നിരോധനം കൂടുതല്‍ കര്‍ക്കശമാക്കും.
- സത്യവാങ്മൂലം പൂരിപ്പിച്ചു വാങ്ങിയ ശേഷമെ സഞ്ചരിക്കാന്‍ അനുവദിക്കൂ അഞ്ചിലധികം പേര് പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചു.
- രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും. വിനോദം ആര്‍ഭാടം എന്നിവയ്ക്കുള്ളവ തുറന്ന് പ്രവര്‍ത്തിക്കില്ല.
- ടാക്സികളും ഓട്ടോകളും അടിയന്തര വൈദ്യസഹായത്തിനും ആവശ്യ സാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിനും മാത്രമേ സര്‍വ്വീസ് നടത്താവൂ.
- സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കുപുറമേ മറ്റൊരു മുതിര്‍ന്ന വ്യക്തിക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ.
- ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പാല്, ബ്രഡ്, പച്ചക്കറി, മുട്ട, ഇറച്ചി, മീന്‍, കോഴി, കന്നുകാലി തീറ്റ ഇവ വില്‍ക്കുന്ന കടകളും ബേക്കറികളും തുറക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: