ശുക്ലത്തില്‍ അണുക്കളില്ലാതെയോ, ഉള്ള അണുക്കള്‍ ചലിക്കാതിരിക്കുകയോ വരുമ്പോഴാണ് പുരുഷ വന്ധ്യത ഉണ്ടാകുന്നത്. താഴെ പറയുന്ന ചൂര്‍ണം ഒരു സ്പൂണ്‍ വീതം ദിവസം രണ്ടു നേരം പാലില്‍ കലക്കിക്കുടിക്കുകയും ഇതില്‍ പരാമര്‍ശിക്കുന്ന മരുന്ന് ദിവസം 300 ഗ്രാം എന്ന കണക്കില്‍ കഴിക്കുകയും ചെയ്താല്‍ പുരുഷ വന്ധ്യത നാലു മാസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാം.
ചൂര്‍ണത്തിന്:
അമുക്കുരവും നായ്ക്കുരണപ്പരിപ്പും പാലില്‍ പുഴുങ്ങി ഉണക്കിഴയത് 300 ഗ്രാം വീതം, തിരുതാളി സമൂലം ഉണങ്ങിയത് 100 ഗ്രാം, കസ്തൂരി വെണ്ടയുടെ അരി 50 ഗ്രാം, വയല്‍ച്ചുള്ളി അരി 100 ഗ്രാം എന്നിവ ഒരുമിച്ചെടുത്ത് ശീലപ്പൊടിയായി പൊടിച്ചെടുക്കുക. ഈ ചൂര്‍ണം ദിവസേന അഞ്ചു ഗ്രാം വീതം പാലില്‍ കലക്കി രാവിലെയും വൈകീട്ടും കഴിക്കുക.
(അങ്ങാടിക്കടയില്‍ നിന്നു ലഭിക്കുന്ന വയല്‍ച്ചുള്ളി അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകണം. കല്ലും മണ്ണുമെല്ലാം പാത്രത്തിന് അടിയില്‍ പിടിച്ചിരിക്കും. അരി, പശപോലെ വെള്ളത്തിനു മീതെ പൊങ്ങിക്കിടക്കും. അത് പരന്നൊരു പാത്രത്തിലേക്ക് മാറ്റി ഉണക്കിയെടുക്കണം)
കഴിക്കാനുള്ള മരുന്ന്:
ചെറുപയര്‍ മുളപ്പിച്ചത് 100 ഗ്രാം, മാതളപ്പഴത്തിന്റെ അല്ലി 100 ഗ്രാം, നന്നായി വിളഞ്ഞ തേങ്ങ ചുരണ്ടിയത് 100 ഗ്രാം രണ്ട് സ്പൂണ്‍ ചെറിയ ജീരകം എന്നിവ ചേര്‍ത്ത് ഇളക്കി കഴിക്കുക. ഒരു ദിവസം കഴിക്കാനുള്ള അളവാണിത്. ഇങ്ങനെ രണ്ട് മാസം കഴിച്ചാല്‍ കൗണ്ട് കൂടും. അവയുടെ ചലനശക്തി വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: