പാഠം – 24
ഈശ്വരഭക്തിഃ
(ഈശ്വരഭക്തി /ഈശ്വരഭജനം എന്നതാണ് വിഷയം)
ലതേ! ലതേ! കിം കരോതി ഭവതീ?
(ലതെ! ലതെ! എന്തെടുക്കുന്നു?)
ആഗച്ഛതു, ആഗച്ഛതു, കഃ വിശേഷഃ? നൂതനവസ്ത്രം ധൃതവതീ ഭവതീ (വരൂ, വരൂ എന്താണ് വിശേഷം?
പുതിയ ഉടുപ്പ് ഇട്ടിട്ടുണ്ടല്ലൊ)
മമ ഗൃഹേ ശ്വഃ പൂജാ അസ്തി. ഭവതീ ആ ഗച്ഛതു. ഭോജനാര്‍ത്ഥം ആഗച്ഛതു (എന്റെ വീട്ടില്‍ നാളെ പൂജയുണ്ട്. ഭവതി വരണം. ഭക്ഷണം കഴിച്ച് പോകാം. വരൂ)
അസ്തു ആഗമിഷ്യാമി. കഃ പൂജാം കരിഷ്യതി?(ശരി വരാം. ആരാണ് പൂജ ചെയ്യുന്നത്)
അസ്മാകം മന്ദിരസ്യ അര്‍ച്ചകഃ ഏവ (നമ്മുടെ അമ്പലത്തിലെ പൂജാരി തന്നെ)
അസ്തു അഹം അനുജേന സഹ ആഗമിഷ്യാമി. ഭജ
നാം കുര്‍മ്മഃ . ലോകസ്യ ക്ഷേമാര്‍ത്ഥം വിശ്വശാന്തി നിമിത്തം സാമൂഹിക പ്രാര്‍ത്ഥനാ ഉത്തമാ വര്‍ത്തതേ. (ശരി, ഞാന്‍ അനുജനെ കൂട്ടി വരാം. ഭജന ചെയ്യാം. ലോകക്ഷേത്തിനും, വിശ്വശാന്തിക്കും സാമൂഹിക പ്രാര്‍ഥന വളരെ നല്ലതാണ്.)
സുഭാഷിതം
കലേര്ദ്ദോഷനിധേ രാജന്
അസ്തി ഹ്യേകോ മഹാന് ഗുണഃ
കീര്ത്തനദേവ കൃഷ്ണസ്യ
മുക്തസംഗഃ പരം വ്രജേത്
(ദോഷം നിറഞ്ഞ കലികാലത്തിന് ഒരു വലിയ ഗുണമുണ്ട്. ശ്രീകൃഷ്ണനാമം ജപിച്ചാല്‍ മതി. അതുകൊണ്ടുതന്നെ നിത്യമല്ലാത്തതില് താല്പര്യം ഇല്ലാതെ ഒരു വന്‍ പരമപദത്തില് എത്തും)
കൃതേ യദ്ധ്യായതോ വിഷ്ണും
ത്രേതായാം യജതോ മഖൈഃ
ദ്വാപരേ പരിചര്യായാം
കലൗ തത് ഹരികീര്ത്തനാത്
(കൃതയുഗത്തില്‍ ധ്യാനവും (വിഷ്ണുവിനെ), ത്രേതായുഗത്തില്‍ യാഗവും ,ദ്വാപരയുഗത്തില്‍ പൂജയും കൊണ്ടുള്ള ഫലം തന്നെ കലിയുഗത്തില്‍ ഹരിനാമകീര്‍ത്തനം കൊണ്ടുണ്ടാകും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: