തിരുവനന്തപുരം: കോവിഡ്-19 നെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തപാല്‍വകുപ്പ് ജോലി ക്രമീകരണങ്ങള്‍ വരുത്തി. ജില്ലകളില്‍ ജനറല്‍ പോസ്റ്റ്ഓഫീസിനു ( ജി.പി.ഒ) പുറമെ തെരഞ്ഞെടുത്ത 4-5 പോസ്റ്റ്ഓഫീസുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക.
ഈ ഓഫീസുകളിലും അത്യാവശ്യംവേണ്ട ജീവനക്കാരു മാത്രമായിരിക്കും ഉണ്ടാകുക, അതോടൊപ്പം കഴിയുന്നത്ര സാദ്ധ്യമാകുന്ന തരത്തില്‍ അത്യാവശ്യകൗണ്ടര്‍ സേവനങ്ങള്‍ (സ്പീഡ് പോസ്റ്റ്, രജിസ്റ്റര്‍കത്തുകള്‍, ഇ-മണിഓഡറുകള്‍ എന്നിവയുടെ ബുക്കിംഗുകളും സേവിംഗ്‌സ് ബാങ്ക് ഇടപാടുകളും മാത്രം) ലഭ്യമാക്കും.
തപാല്‍ഓഫീസുകളുടെ പ്രവര്‍ത്തനം രാവിലെ 10 മണിമുതല്‍ ഉച്ചയ്‌ക്ക് മൂന്നുമണിവരെയായിരിക്കും (കൗണ്ടറുകള്‍രാവിലെ പത്തു മണിമുതല്‍ഉച്ചയ്‌ക്ക് 2 മണിവരെ മാത്രമായിരിക്കും).തുറന്നിരിക്കുന്ന ഓഫീസുകളുമായി ബന്ധപ്പെട്ട ഒഴികെയുള്ള പോസ്റ്റ്‌ബോക്‌സിലെ കത്തുകളുടെ ക്ലിയറന്‍സ് മാര്‍ച്ച് 31 വരെഉണ്ടായിരിക്കില്ല.
തീവണ്ടികളും ബസുകളു ംഓടാത്തതുമൂലവും വിതരണം നിയന്ത്രിച്ചതുകൊണ്ടും തപാലുകളുടെയും മണിഓഡറുകളുടേയുംകൈമാറ്റം/വിതരണം വൈകുന്നതിനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.വസ്തുക്കളും/മണിഓഡറുകളും ബുക്കുചെയ്യുന്നവര്‍ഇത് മനസില്‍വയ്‌ക്കണം.
പിഴയും/വീഴ്ചവരുത്തിയതിന്റെ ഫീസും നല്‍കാതെ പോസ്റ്റല്‍ലൈഫ് ഇന്‍ഷ്വറന്‍സിന്റെയും റൂറല്‍ പോസ്റ്റല്‍ലൈഫ് ഇന്‍ഷ്വറന്‍സിന്റെയും ഉപഭോക്താക്കള്‍ക്ക്അവരുടെ 2020 മാര്‍ച്ചിലെ പ്രിമീയം 2020 ഏപ്രില്‍ 30 വരെഅടയ്‌ക്കാമെന്നത് ശ്രദ്ധിക്കണം.
















