ആലപ്പുഴ: നൂറനാട്ടെ സ്വകാര്യാശുപത്രിയില്‍ ചുമയും ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്ന് ചികിത്സത്തേടിയെത്തിയ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സ്രവ പരിശോധന ഫലം വരാതെ ഒന്നും പറയാന്‍ കഴിയില്ലന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ഇയാള്‍ 19ന് രാത്രിയിലാണ് ചികിത്സ തേടി നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ചുമയ്ക്കുന്നതില് അസ്വഭാവികമായ മാറ്റം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടി ഡോക്ടര്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ആലപ്പുഴ വൈറോളജി ലാബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സ്ഥലത്തെത്തിയാണ് സ്രവം ശേഖരിച്ചത്.
ഇതിന്റെ ഫലം ഉടന്‍ ലഭിക്കുമെó് കരുതുന്നു. മരണകാരണം ഹൃദ്രോഗമാകാമെന്നു കരുതുന്നതായും, ചിലര്‍ നവമാധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രചരിപ്പിക്കുന്ന കള്ള പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും നൂറനാട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വി. ബിജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: