തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറിയെന്ന് ആരോപിച്ച് ആശാവര്‍ക്കറെ പ്രവാസി വീട്ടില്‍ കയറി മര്‍ദിച്ചെന്ന് പരാതി. വാമനപുരം പഞ്ചായത്തിലെ പൂവത്തൂര്‍ വാര്‍ഡ് ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസി (37) ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂവത്തൂര്‍ വിഎസ് ഭവനില്‍ വിഷ്ണു(27)വിനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം.
ലിസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിക്കുകയും പെണ്മക്കളെ അസഭ്യം വിളിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ലിസിയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടയില്‍ ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ചെവിക്ക് സാരമായി പരുക്കേറ്റ ലിസിയെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഒന്‍പതിന് സൗദിയില്‍ നിന്നു നാട്ടിലെത്തിയ ഇയാളെ ആരോഗ്യ വകുപ്പ് അധികൃതര്‍ വിളിക്കുകയും വീട്ടില്‍ നിന്നും പുറത്തു പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: