ടെഹ്റാന്: കൊറോണ വൈറസ് വ്യാപനം യുഎസിന്റെ ജൈവായുധമാണെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. കോവിഡ് 19 വ്യാപനത്തിനിടയിലും യുഎസിന്റെ ഇറാന് ഉപരോധം ചൂണ്ടിക്കാട്ടിയാണ് ഈ പ്രസ്താവന.
വൈറസ് വ്യാപനത്തെ നേരിടാനായി യുഎസ് വൈദ്യ സഹായം നല്‍കിയെങ്കിലും ഇറാന് അത് തള്ളി. യുഎസ് വാഗ്ദാനം ചെയ്യുന്ന സഹായം കൊവിഡ് 19 വ്യാപനം വര്‍ധിപ്പിക്കുന്നതാവുമെന്നാണ് ഖമനയി ആരോപിച്ചു. ഇറാനിലെ ആളുകളുടെ ജനിതക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിലവില്‍ വൈറസ് നിര്‍മിച്ചിട്ടുള്ളത്.
ഇറാന് ജനതയിലേക്ക് വൈറസ് വ്യാപിക്കുന്നത് എങ്ങിനെയെന്ന് നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളേയും അയക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയ്ക്ക് സഹായിക്കണമെന്നുണ്ടെങ്കില്‍ അത് മറ്റ് രാജ്യങ്ങളെ മതിയെന്നും ഖമനയി പറഞ്ഞു.
യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി സാധാരണക്കാര്‍ക്ക് ഇറാനില്‍ ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഈ അനീതിക്കെതിരെ അവരുടെ സര്‍ക്കാരിനോട് യുഎസ് ജനത തന്നെ ചോദിക്കണമെന്ന് ഖമനയികൂട്ടിച്ചേര്ത്തു.
അതേസമയം ജനങ്ങളുടെ ജീവന് അപകടത്തിലാക്കുന്ന തരത്തിലാണ് ഖമനയിയുടെ ഈ പ്രചാരണങ്ങളെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഫെബ്രുവരിയില്‍ ടെഹ്റാനില്‍ നിന്നും ചൈനയിലേക്ക് നടത്തിയ വിമാന സര്‍വ്വീസുകളാണ് ഇറാനെ ഈ അവസ്ഥയിലെത്തിച്ചത്. ഇറാനിലും മറ്റ് രാജ്യങ്ങളിലുമുള്ള ആളുകളെ വലിയ ആശങ്കയിലേക്ക് തള്ളി വിടാന്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ സഹായകരമാകുവെന്നും പോപിയോ പറഞ്ഞു.
കോവിഡ് 19 ബാധിച്ച് 1812 പേര് ഇറാനില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. തിങ്കളാഴ്ച മാത്രം 127 പേര് മരിച്ചു. 1,411 പേര് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 23,049 ലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: