മുംബൈ: കൊറോണ പ്രതിരോധത്തിന് ഏറ്റവും അനിവാര്യമായ മാസ്കുകള്‍ വന്‍തോതില്‍ പൂഴ്ത്തിവയ്ക്കുന്നു. മഹാരാഷ്ട്രയിലെ അന്ധേരി, ഭിവാന്‍ഡി പ്രദേശങ്ങളിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ ഇന്നു പിടികൂടിയത് 25 ലക്ഷം സാധാരണ മാസ്കുകളും മൂന്നു ലക്ഷം എന്‍95 മാസ്കുകളും. 15 കോടി രൂപയോളം വിപണിയില്‍ മൂല്യമുള്ള മാസ്കുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാലു പേരെ അവശ്യ സാധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. രണ്ടു പേര് രക്ഷപ്പെട്ടു. മാസ്കുകള്‍ പൂഴ്ത്തിവച്ചു കരിച്ചന്തയില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
കൊറോണ വ്യാപിച്ചതോടെ വന്‍തോതില്‍ ജനങ്ങള്‍ മാസ്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതുകൊണ്ടു തന്നെ രാജ്യത്ത് മാസ്കുള്‍ക്ക് ദൗര്‍ലഭ്യവും വര്‍ധിച്ചു. മാസ്കുകള്‍ കിട്ടാതായതോടെ പത്തിരട്ടി വിലയ്ക്കാണ് പലയിടത്തും കരിച്ചന്തയില്‍ മാസ്കുള്‍ വിറ്റുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: