റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയില്‍ ജീവന് നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണങ്ങളില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്.
കഴിഞ്ഞ രണ്ട് ദിവസത്തില്‍ 1400ല്‍ പരം ആളുകള്‍ മരിച്ചു. ഞായറാഴ്ച മാത്രം 651 പേര് മരിച്ചു. ആകെ മരണം 5476 ആയി. മരിച്ചവരില്‍ 19 ഡോക്ടര്‍മാരുമുണ്ട്. 59,138 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വ്യാപനവും മരണവും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഇറ്റലി പൂര്‍ണമായി വിലക്കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും മോശം സാഹചര്യമാണിതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ് കോണ്ടെ പറഞ്ഞു. അനിവാര്യമല്ലാത്ത എല്ലാ വ്യാപാരങ്ങളും വ്യവസായങ്ങളും ഏപ്രില്‍ മൂന്ന് വരെ പൂര്‍ണമായി അടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: