തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള പിണറായി സര്‍ക്കാരിന്റെ മുന്നോട്ട് പോക്ക് സ്ഥിതിഗതികള്‍ ഗുരുതരമാക്കി. കേരളത്തില്‍ ഇന്ന് 28 പേര്‍ക്കു കൂടി കൊറോണ രോഗബാധ സ്ഥിതീകരിച്ചു. കാസര്‍ഗോഡ് 19 പേര്‍ക്കും കണ്ണൂര്‍ 5 പേര്‍ക്കും എറണാകുളം രണ്ട് പത്തനംതിട്ട തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം 95 ആയി. ഇതോടെയാണ് കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് രോഗികള്‍ക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കും. ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ല. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ രാവിലെ ഏഴ് മ മുതല്‍ അഞ്ച് വരെയേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കേരളത്തിന്റെ സ്ഥിതി ഗുരുതരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, കൊറോണയുടെ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം. ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരുമെന്നും ഐഎംഎ മുന്നറിയപ്പ് നല്കി. ആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് തുടക്കത്തില്‍ തന്നെ പിണറായി സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
കൊറോണ വ്യപാപനം തടയാന്‍ കേന്ദ്രം നിര്‍ദേശിച്ച 75 ജില്ലകളും പൂര്‍ണമായും അടച്ചിടണമെന്നുള്ള നിര്‍ദേശം ഇന്നു വീണ്ടും പുറത്തിറക്കിയിരുന്നു. ഈ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം താക്കീത് നല്കി. അടച്ചുപൂട്ടല്‍ കര്‍ശനമായി നടപ്പിലാക്കണം ഇല്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്നു വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ലോക്ക് ഔട്ട് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: