ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‌രാജ് സിങ് ചൗഹാന്‍ ഇന്ന് വീണ്ടും സ്ഥാനമേല്‍ക്കും. രാത്രി ഒന്‍പതിന് ഭോപാല്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതു നാലാം തവണയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ അധികാരത്തിലേറുന്നത്. 2003 മുതല്‍ 2018 വര മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ചൗഹാന്‍. ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
കമല്‍നാഥ് സര്‍ക്കാരുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് മാര്‍ച്ച് പത്തിനാണ് ജ്യോതിരാദിത്യസിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ഇതിന് പിന്നാലെ ജ്യോതിരാദിത്യസിന്ധ്യയുടെ രാജിയ്‌ക്ക് പിന്തുണ അറിയിച്ച് 22 എംഎല്‍എമാരും രാജിവെച്ചിരുന്നു.
എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ഭൂരികപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാരിനോട് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്‌ക്കാന്‍ ശ്രമിച്ച കമല്‍നാഥ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കമല്‍നാഥ് വിശ്വാസവോട്ടെടുപ്പില നാണംകെടാതെ രാജിവെയ്‌ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: