കാസര്‍ഗോഡ്: വിദേശത്തുനിന്ന് നാട്ടില്‍ എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലായെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. ഗള്‍ഫില്‍ നിന്നെത്തിയ പലരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാകുന്നില്ല. ഇത് അപകടപരമായ സാഹചര്യം വരുത്തിവെയ്ക്കും. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗള്‍ഫില്‍ തിരികെ എത്താത്ത വിധത്തിലുളള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകും എന്ന വിശ്വാസമുണ്ട്. ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലായെന്ന ആശങ്കമാത്രമാണ് നിലനില്‍ക്കുന്നത്. ജില്ലയില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സഹകരണാമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല ആയതിനാല്‍ പ്രധാന പാതകളിലെല്ലാം തന്നെ കര്‍ശന പരിശോധനയാണ് നടക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ 12 റോഡുകള്‍ ഇതിനകം തന്നെ അടച്ചിട്ടുണ്ട്. ജില്ല പൂര്‍ണ്ണമായും അടച്ചതോടെ ആവശ്യസാധന നീക്കത്തിന് തടസ്സമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. മെഡിക്കല്‍ കോളേജോ ആധുനിക ചികിത്സാ സൗകര്യങ്ങളോ വേണ്ടത്ര കാസര്കോഡില്ല. ആധുനിക ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കാസര്‍കോഡന്‍ ജനത ഇന്നും ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. മംഗലാപുരത്ത് നിന്നാണ് പ്രധാനമായും ഭക്ഷ്യധാന്യങ്ങള്‍ മരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജില്ലയിലേക്കെത്തുന്നത്. ജില്ല അടച്ച് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയില്‍ കൂടി സര്‍ക്കാര്‍ കാര്യക്ഷമമായി ശ്രദ്ധിക്കുമോയെന്ന ആശങ്കയിലാണ് കാസര്‍കോഡ്് നിവാസികള്‍. ഏറ്റവും വലിയ തീരപ്രദേശമേഖലയുള്ള ജില്ല കൂടിയാണ് കാസര്‍കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: