Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വസൂരിയെ തുരത്തിയത് ‘പശുവില്‍ നിന്ന്’ ; മറക്കരുത് ഡോ. രാമചന്ദ്ര റാവുവിനെ

പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളെ മരണത്തിലേക്ക് പറഞ്ഞുവിട്ടിരുന്ന വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 1953 ല്‍ ലോകാരോഗ്യ അസംബ്‌ളി ആലോചിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യം എന്നതായിരുന്നു നിലപാട്. പക്ഷേ സാധ്യമായി എന്നതാണ് ചരിത്രം.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 23, 2020, 12:15 pm IST
in Article

കൊറോണയെ നേരിടുന്നതെങ്ങനെ എന്ന് അറിയാതെ ഭയന്നു നില്‍ക്കുന്ന ലോകത്തിനു മുന്നിലുള്ള തിരിവെട്ടമാണ് വസൂരി. ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കുകയും അനേകരെ കൊന്നൊടുക്കുകയും രക്ഷപ്പെടുന്നവര്‍ക്ക് അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിക്കുകയും ചെയ്ത വസൂരി ചരിത്രാതീതകാലം മുതല്‍ പേടി സ്വപ്നം. ശാസ്ത്രം ഭൂമുഖത്ത് നിന്നും ആദ്യമായി  തുടച്ചു മാറ്റിയ പകര്‍ച്ചവ്യാധിയും വസൂരിയാണ്്.ആദ്യത്തെ വാക്‌സിന്‍ പ്രയോഗിക്കുന്നതും ‘വാക്‌സിനേഷന്‍’ എന്ന പ്രക്രിയ  കണ്ടെത്തുന്നതും വസൂരിക്ക് എതിരെയാണ്. വസൂരിയെ തറപറ്റിച്ച മറുമരുന്ന് ‘പശുവില്‍ നിന്ന്’ എന്നായിരുന്നു എന്നു പറഞ്ഞാല്‍ സങ്കി വിരുദ്ധരെല്ലാം കൂടി പൊങ്കാലയിട്ടേക്കാം. പക്ഷേ അതായിരുന്നു സത്യം. അതിന്റെ ചരിത്രം ഇപ്രകാരം.

1796 ല്‍ എഡ്വാര്‍ഡ് ജെന്നെര്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രഞ്ജനാണ് വസൂരിക്ക് എതിരെ വാക്‌സിന്‍ കണ്ടെത്തുന്നത്.   മൃഗങ്ങളിലൂടെ പകരുന്ന ഗോ വസൂരി വന്ന മനുഷ്യര്‍ക്ക് വസൂരിക്ക് എതിരെ ഉള്ള പ്രതിരോധ ശക്തി  ഉണ്ടെന്ന് 1768 ല്‍  ഡോക്ടര്‍ ജോണ് ഫ്യൂസ്‌റെര്‍ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ജെന്നറിന്റെ കണ്ടുപിടുത്തം.

കറവക്കാരികള്‍ ആയ സ്ത്രീകള്‍ക്ക് വസൂരിക്ക് എതിരെയുള്ള പ്രതിരോധ ശക്തിയുണ്ടെന്നു കണ്ടെത്തിയ ജെന്നെര്‍ ഈ സിദ്ധാന്തം തെളിയിക്കാനായി ഗോ വസൂരി വന്ന ജോലിക്കാരിയുടെ വൃണത്തില്‍ നിന്നും ചലം എടുത്തു തന്റെ സഹായിയായ എട്ടു വയസ്സുകാരനില്‍ കുത്തി വെച്ച് പരീക്ഷിച്ചു. നേരിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നല്ലാതെ കുട്ടിക്ക് രോഗം പിടിപെട്ടില്ല. എട്ടു ആഴ്ചയ്‌ക്ക് ശേഷം കുട്ടിയെ വസൂരി രോഗ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തി എങ്കിലും കുട്ടിക്ക് വസൂരി രോഗബാധ ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹം കൗ പോക്‌സ് വൈറസ് അടങ്ങിയ പശുവിന്റെ സിറം വാക്‌സിന്‍ സ്വന്തം മകന്‍ ഉള്‍പ്പെടെ 8 പേരില്‍ പരീക്ഷിച്ചു വിജയിച്ചു. തുടര്‍ന്ന് 23 പേരില്‍ സമാന പരീക്ഷണങ്ങള്‍ നടത്തി ഫലങ്ങള്‍ ലോകത്തെ അറിയിച്ചു. വാക്‌സിനേഷന്‍ എന്ന പദം അദ്ദേഹത്തിന്റെ സംഭാവനയാണ്. ‘പശുവില്‍ നിന്ന്’ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ ‘വാ്കസിന്‍’ ല്‍ നിന്നാണ് വാക്‌സിനേഷന്‍ വന്നത്.

പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളെ മരണത്തിലേക്ക് പറഞ്ഞുവിട്ടിരുന്ന വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 1953 ല്‍ ലോകാരോഗ്യ അസംബ്‌ളി ആലോചിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും  പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യം എന്നതായിരുന്നു നിലപാട്. പക്ഷേ സാധ്യമായി എന്നതാണ് ചരിത്രം.

ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ പ്രഖ്യാപിച്ച് 15 വര്‍ഷം കൊണ്ട് തീവ്ര പരിപാടിയിലൂടെ വസൂരി നിര്‍മ്മാര്‍ജ്ജനം ഇന്ത്യ സാധ്യമാക്കിയപ്പോള്‍ മറക്കാനാവാത്ത ഒരു പേരുണ്ട്.  ഡോ. അയ്യഗിരി രാമചന്ദ്ര റാവു. രാജ്യത്താദ്യമായി തമിഴ്‌നാടിനെ വസൂരി മുക്തനാക്കിയതിന് ചുക്കാന്‍ പിടിച്ച ഡോക്ടര്‍. മദ്രാസ് കോര്‍പ്പറേഷന്‍  നടത്തുന്ന കമ്മ്യൂണിക്കബിള്‍ ഡിസീസ് ഹോസ്പിറ്റലിന്റെ (സി ഡി എച്ച്) ആദ്യത്തെ സൂപ്രണ്ടായിരുന്ന ഡോ.റാവു. അക്കാലത്ത് പകര്‍ച്ചവ്യാധി ആശുപത്രി എന്നായിരുന്നു സിഡിഎച്ച് അറിയപ്പെട്ടിരുന്നത്. സിഡിഎച്ചുമായി വളരെക്കാലം ബന്ധമുണ്ടായിരുന്ന റാവു സൂപ്രണ്ടായ ഉടന്‍ അവിടെ  വസൂരി വൈറസ് ലബോറട്ടറി സ്ഥാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഗവേഷണ വിദഗ്ധരെ ആകര്‍ഷിക്കാന്‍ തുടങ്ങി. വസൂരിക്കെതിരെ കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ഹെന്റി കെമ്പെയെ സഹായിക്കുന്നതില്‍ ഡോ. റാവുവിന്റെ കീഴിലുള്ള ലാബും സിഡിഎച്ചും  പ്രധാന പങ്ക് വഹിച്ചു.

സിഡിഎച്ചിലെ മുന്‍കാല രേഖകളെക്കുറിച്ച് നടത്തിയ പഠനത്തിലൂടെ ഡോ. റാവു മൂന്നുവര്‍ഷ സൈക്കിളുകളിലാണ് വസൂരി സംഭവിച്ചതെന്ന നിഗമനത്തിലെത്തി. അദ്ദേഹത്തിന്റെ ആദ്യപടി ലളിതമായിരുന്നു. സിഡിഎച്ചില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഏതൊരു രോഗിക്കും രോഗം കണക്കിലെടുക്കാതെ വസൂരിക്ക് നിര്‍ബന്ധമായും വാക്‌സിനേഷന്‍ നല്‍കണമെന്ന്  നിര്‍ബന്ധിച്ചു. വസൂരി രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നത് ഇത് തടഞ്ഞു.

നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന ഏതൊരു കുഞ്ഞിനും പ്രതിരോധ കുത്തിവയ്‌പ് നല്‍കണമെന്ന് ഡോക്ടര്‍ റാവു അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസറായും പിന്നീട് കോര്‍പ്പറേഷന്റെ ചീഫ് ഹെല്‍ത്ത് ഓഫീസറായും സ്ഥാനക്കയറ്റം ലഭിച്ച ഡോ. റാവുവിന് നഗരത്തിലുടനീളം തന്റെ പ്രചരണം നടത്താന്‍ കഴിഞ്ഞു. ഒന്ന് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്‌പ് നല്‍കി. ഫലങ്ങള്‍ അതിശയകരമായിരുന്നു. ശിശുക്കള്‍ക്കിടയില്‍ വസൂരി ബാധിച്ചവരുടെ എണ്ണം ഇല്ലാതായി.ലോകാരോഗ്യ സംഘടനയുടെ ഫണ്ട് സഹായത്തോടെ ഡോക്ടര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചെറിയ  ടീം തമിഴ്‌നാട് സംസ്ഥാനം മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ആറുമാസംകൊണ്ട് വസൂരിരോഗം നിയന്ത്രണ വിധേയമാക്കി. രാജ്യത്തിന്റെ വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് വലിയ ഉത്തേജനമായിമാറി അത്. ഇന്ന് കൊറോണയെക്കിതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ വസൂരിയേയും ഡോ. റാവുവിനേയും മറക്കാതിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.