തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത കര്‍ഫ്യൂ ജനങ്ങള്‍ ഏറ്റെടുത്തതോടെ ഇളിഭ്യരായത് സമൂഹമാധ്യമങ്ങളിലെ ട്രോളന്മാരും മോദി വിരോധികളും. ഇന്നലെ രാവിലെ എഴ് മുതല്‍ രാത്രി ഒമ്പതു വരെ വീട്ടില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ നടത്തിയ പ്രചാരണങ്ങളും ട്രോളുകളും പക്ഷെ ജനങ്ങള്‍ ചിരിച്ചുതള്ളി. ഇടതുപക്ഷ ബുദ്ധിജീവികളും ട്രോളന്മാരുമടക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതുമില്ല.
ഇടതു നേതാക്കളും ബുദ്ധിജീവികളും അടക്കമുള്ളവര്‍ മോദിയുടെ കര്‍ഫ്യൂ പ്രഖ്യാപനത്തിനെതിരെ ആദ്യ ഘട്ടത്തില്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ ഗ്രൂപ്പുകളെല്ലാം പ്രാധാനമന്ത്രിയുടെ ആഹ്വാനത്തെ പുച്ഛിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് കഴിഞ്ഞാല്‍ കൊറോണ രാജ്യം വിടുമോയെന്നു തുടങ്ങി ഗോമൂത്രം കുടിക്കാന്‍ പറഞ്ഞില്ലല്ലോ എന്നുവരെ ചോദിച്ച നേതാക്കളുമുണ്ട്. മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകരെ കൈയടിച്ച് അഭിനന്ദിക്കണമെന്ന് പറഞ്ഞതു പോലും പാത്രം കൊട്ടിയാലും കൈയടിച്ചാലും കൊറോണ ഓടുമോയെന്നു ചോദിച്ച യുവജന നേതാവും വീടിന് പുറത്തിറങ്ങിയില്ല. ട്രോളന്മാരാകാട്ടെ മായാവി സിനിമിയില്‍ ജയിലില്‍ പാത്രം കൊട്ടിയുള്ള പാട്ടിനെ ട്രോളാക്കി ഇറക്കി. നിരവധി ഇടത് സഹചാരികളും ട്രോളന്മാരും കുട്ടിസഖാക്കളുമെല്ലാം ഇത് സ്റ്റാറ്റസാക്കി. ഇടത് അനുകൂല ഗ്രൂപ്പുകളിലൂടെയെല്ലാം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു. എന്നാല്‍, അതിനെയെല്ലാം തള്ളി ജനങ്ങള്‍ ഒന്നടങ്കം കൊറോണയ്ക്കെതിരെ പോരാടാന്‍ പ്രാധാമന്ത്രിക്കൊപ്പം അണിനിരന്നു.
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയും മെട്രോയും നിര്‍ത്തിവച്ച് പ്രധാനമന്ത്രിക്ക് ഒപ്പം അണിനിരന്നതോടെ വിമര്‍ശമുന്നയിച്ചവര്‍ പോലും പ്രധാനമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. പുറത്തിറങ്ങിയാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് മനസ്സിലായിതോടെ ട്രോളന്മാരാടക്കം വീടിനുള്ളില്‍ തന്നെ ഒതുങ്ങികൂടി. ശനിയാഴ്ച്ച രാത്രിയോടെ തന്നെ പലരും ട്രോളുകള്‍ പിന്‍വലിച്ചു. ചിലര്‍ പഴയ ട്രോളുകള്‍ ഫോര്‍വേഡ് ചെയ്ത് പോസ്റ്റിട്ടെങ്കിലും ആരും കാര്യമാക്കിയെടുത്തില്ല. ഇതോടെ അവരും പോസ്റ്റ് പിന്‍വലിച്ച് മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: