പാഠം – 22
അസന്തോഷസന്ദര്‍ഭവാചകാനി
(സന്തോഷമില്ലാതെ പറയേണ്ടി വരുന്ന വാചകങ്ങള്‍)
കഥം ഏവം അഭവത്? (ഇതെങ്ങനെ സംഭവിച്ചു?)
അഹം കിം ജാനാമി? (എനിക്കെന്തറിയാം?)
കസ്യ കൃത്യം ഏതത്? (ഇതാരുടെ പണിയാ?/ആരാണിത് ചെയ്തത്?)
അഹം ന ജാനാമി (എനിക്കറിയില്ല)
അഹം ന കൃതവാന്‍ (ഞാന്‍ ചെയ്തതല്ല)
ഭവാന്‍ ഏവ ഏതസ്യ സര്‍വസ്യ മൂലം (താങ്കളാണിതിന്റെ എല്ലാം കാരണം/കാരണക്കാരന്‍)
ഭവത്യാഃ ഏവ ദോഷഃ,ന തു മമ (ഭവതിയുടെ തന്നെ തെറ്റാ, എന്റെയല്ല )
ഭവാന്‍ കിമര്‍ത്ഥം മാം ദൂഷയതി? (താങ്കളെന്താണ് പറയുന്നത്/എന്നോട് കയര്‍ക്കുന്നത്?)
അഹം നിര്‍ദ്ദോഷഃ അസ്മി (ഞാന്‍ തെറ്റുകാരനല്ല)
സഃ ഭവതഃ പ്രതിപാത്രം ഖലു? (അയാള്‍ തന്റെ /താങ്കളുടെ പകര്‍പ്പല്ലെ?)
ഇദാനീം കിമര്‍ത്ഥം മാം പൃച്ഛതി? (ഇപ്പോ എന്തിനാ എന്നോട് ചോദിക്കുന്നെ?)
ഇതഃ പരം അത്ര മാ ആഗച്ഛതു (ഇനിയിങ്ങോട് വരരുത്)
ഭവതീ സ്വകാര്യം പശ്യതു (ഭവതി സ്വന്തം കാര്യം നോക്കിക്കോ)
തത് കര്‍ത്തും മമ സമയഃ നാസ്തി (അതു ചെയ്യാന്‍ എനിക്കിപ്പോള്‍ സമയമില്ല)
വിഷയസ്യ വര്‍ധനം മാസ്തു (വിഷയം വഷളാക്കേണ്ട/കൂട്ടി കൂട്ടി കൊണ്ടുവരേണ്ട)
അസംബന്ധം മാ പ്രലപതു (മണ്ടത്തരം പറയണ്ട)
ഭവാന്‍ യത് വദതി തത് കദാപി ന കരോതി (താന്‍/താങ്കള്‍ പറയുന്നത് ഒരിക്കലും ചെയ്യാറില്ല)
സുഭാഷിതം
ശോകോ നാശയതേ ധൈര്യം
ശോകോ നാശയതേ ശ്രുതം
ശോകോ നാശയതേ സര്‍വം
നാസ്തി ശോകസമോ രിപുഃ?
(ശോകം ധൈര്യവും ബുദ്ധിയും എന്നു വേണ്ട എല്ലാം തന്നെ നശിപ്പിക്കും. ശോകത്തിനുതുല്യമായ ശത്രു ഇല്ല . ദുഃഖമാണ് പലപ്പോഴും പരാജയങ്ങള്‍ക്ക് കാരണമാവുന്നത്. ദുഃഖത്തെ അതിജീവിച്ച് മുന്നേറാന്‍ കഴിയണം എന്ന് സാരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: