തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. പൂജകള്‍ മാത്രമാകും ക്ഷേത്രങ്ങളില്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും ,സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ അതി ജാഗ്രത വേണമെന്നുള്ളതിനാല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലേക്കും കഴിഞ്ഞ ദിവസത്തെ തീരുമാനം ബാധകമാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: