ന്യൂദല്‍ഹി: കോവിഡ് 19 ബാധിച്ച് രാജ്യത്ത്് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാട്ന എയിംസില്‍ ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശിയാണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
38 വയസുള്ള യുവാവാണ് ബീഹാറില്‍ മരിച്ചത്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ശനിയാഴ്ചയാണ് മരിച്ചത്. എന്നാല്‍ ഇയാള്‍ കോവിഡ് 19 പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്.
ഇതുകൂടാതൈ മുംബൈയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
അസമിലും ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. നാലു വയസ്സുള്ള പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാം ഐസൊലേഷനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: