തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട്ട് 6, കണ്ണൂരില്‍ 3, എറണാകുളത്ത് മൂന്ന് പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ആയി. ഇതോടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മിക്ക ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൂട്ടി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളില്‍ ഇനിഅറിയിപ്പ് ഉണ്ടാകുന്നതു വരെ ദര്‍ശനമില്ല. ലോട്ടറി വ്യാപാരം നിര്‍ത്തി വച്ചു. 53,013 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 52,855 പേര് വീട്ടിലും 228 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 70 പേരെ ഇന്നലെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2566 പേര്‍ക്ക് വൈറസ് ബാധയില്ല. രോഗബാധിതായവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്.
പള്ളികള്‍ അമ്പലങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്തരെ നിയന്ത്രിക്കുന്നുണ്ട്. മതനേതാക്കളും ആചാര്യന്മാരും പ്രതിരോധ നടപടികളില്‍ പങ്കാളികളാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ക്കിടിയിലും ചില ആരാധനാലയങ്ങളില്‍ ആയിരങ്ങള്‍ എത്തിച്ചേര്‍ന്ന് കൂട്ട പ്രാര്‍ത്ഥനയും നടത്തുന്നു. ഒഴിവാക്കാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥന നടത്തുന്നു. പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ പോലുള്ളവയിലേക്ക് കടക്കും.
എസ്പി മാര്‍ക്ക് പ്രത്യേക ചുമതല. ലോ ആന്‍ഡ് ഓഡര്മാര് എസ് പി മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇതിനിടെ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന ക്ഷേത്ര കമ്മറ്റിക്കാരെ അറസ്റ്റു ചെയ്തു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നിനായി വ്യാപാരി വ്യവസായികളുടെ യോഗം 22ന് നടക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: