കൊച്ചി: കൊറോണയുടെ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിനായി കര്‍ശന നിര്‍ദേശവുമായി എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കി. എല്ലാ ദേവാലയങ്ങളിലും ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാന അര്‍പ്പണം ഇനിയൊരു അറിയിപ്പുണ്ടാകുനതുവരെ നിര്‍ത്തി. ഈ ദിവസങ്ങളില്‍ വൈദികര്‍ ബലിയര്‍പ്പിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതാണ്. പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്ന ‘ജനത കര്‍ഫ്യൂ’ മുതലായ പ്രതിരോധ നടപടികളോടും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം സംബന്ധിച്ച് നല്‍കുന്ന നിര്‍ദേശത്തോടും എല്ലാവരും സഹകരിക്കണമെന്നും അതിരൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈദികര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വെള്ളിയാഴ്ച മുതല്‍ കുര്‍ബാനകളില്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന 15ല്‍ താഴെ ആളുകളെ പങ്കെടുക്കാന്‍ പാടൂള്ളൂവെന്നും മറ്റുള്ളവര്‍ കുര്‍ബാനയ്‌ക്ക് എത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന കടമയില്‍ നിന്നും വിശ്വാസികള്‍ക്ക് ഒഴിവ് നല്‍കി. കുമ്പസാരവും ഒഴിവാക്കി.
ഭവന സന്ദര്‍ശനങ്ങളും യാത്രകളും ഒഴിവാക്കണം. കുടുംബങ്ങളില്‍ പ്രാര്‍ഥനകളില്‍ പങ്കുചേരണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ദിവ്യബലിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: