ന്യൂദല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് 12 ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടോടെ റോമില്‍ എത്തി. 327 യാത്രക്കാരെയാണ് വിമാനത്തില്‍ ഉള്ളത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത്്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് 19 മരണങ്ങള് തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 793 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 4825ലേക്കെത്തി.
വിദേശത്തെ 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.. 255 പേര് ഇറാനിലാണ്. 12 പേര് യുഎഇയിലും അഞ്ച് പേര് ഇറ്റലിയിലുമാണ്.
മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങുന്നത് അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: