ന്യൂദല്‍ഹി : കൊറോണയെ തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്നും ഈടാക്കി വന്നിരുന്ന കാന്‍സലേഷന്‍ ചാര്‍ജ് റെയില്‍വേ ഒഴിവാക്കി. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ടിക്കറ്റുകള്‍ക്കാണ് ഇത് ബാധകമാവുക. റിസര്‍വ് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്ത് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
കൂടാതെ ടിക്കറ്റ് റദ്ദാക്കിയശേഷം റീഫണ്ടിന് ക്ലെയിം ചെയ്യാനുള്ള സമയ പരിധിയും നീട്ടിയിട്ടുണ്ട്. നിലവില്‍ ടിക്കറ്റ് റദ്ദാക്കി മൂന്ന് ദിവസത്തിനുള്ളില്‍ ക്ലെയിം ചെയ്യുകയാണ് പതിവ്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം 45 ദിവസത്തിനുള്ളില്‍ റീഫണ്ട് ക്ലെയിം ചെയ്താല്‍ മതിയാകും.
പൊതു ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. ഇ ടിക്കറ്റ് എടുത്തവര്‍ റീഫണ്ടിനായി സ്റ്റേഷനുകളില്‍ ഇനി വരേണ്ട ആവശ്യവുമില്ല. ടിഡിആര്‍ ട്രെയിന്‍ പുറപ്പെടുന്ന ദിവസം തൊട്ട് 30 ദിവസത്തിനുള്ളില്‍ ചെയ്യാവുന്നതാണ്. 139 നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് തുക കൗണ്ടറില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ കൈപ്പറ്റാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: