വാഷിങ്ടണ്‍ : വൈറ്റ് ഹൗസിലും കൊറോണ സ്ഥിരീകരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസിലെ ജീവനക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ജീവനക്കാരന് കൊറോണ ബാധയുള്ളതായി കണ്ടെത്തിയത്.
അതേസമയം മൈക് പെന്‍സോ, ഡൊണാള്‍ഡ് ട്രംപോ കോറോണ സ്ഥിരീകരിച്ച് ജീവനക്കാരനുമായി അടുത്തിടപഴകിയിട്ടില്ലെന്ന് പെന്‍സിന്റെ മാധ്യമ സെക്രട്ടറി കാതി മില്ലര്‍ അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും കാതി മില്ലര്‍ പറഞ്ഞു.
അതിനിടെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിടാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിട്ടു. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് കാനഡ അതിര്‍ത്തിയെ സംബന്ധിച്ചും നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. വ്യാപാരം ഒഴിവാക്കുന്ന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്യൂ ക്വോമോ സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ അപ്രധാന ബിസിനസ് സ്ഥാപനങ്ങളും ഞായറാഴ്ച രാത്രിയോടെ അടയ്ക്കണമെന്നും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: