Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിര്‍ഭയ- നിര്‍ഭാഗ്യകരം

നിര്‍ഭയ കേസില്‍ അവസാനം വിധി നടപ്പാക്കുകയും നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ അന്തിമ വിധിയും രാഷ്‌ട്രതലവന്റെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവും ബഹുമാനിക്കാനും ആദരിക്കാനും ഈ രാജ്യത്തെ ജനങ്ങള്‍ ബാധ്യസ്ഥരാണ്.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Mar 21, 2020, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

നിര്‍ഭയ കേസില്‍ അവസാനം വിധി നടപ്പാക്കുകയും നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ അന്തിമ വിധിയും രാഷ്‌ട്രതലവന്റെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവും ബഹുമാനിക്കാനും ആദരിക്കാനും ഈ രാജ്യത്തെ ജനങ്ങള്‍ ബാധ്യസ്ഥരാണ്.

പക്ഷേ നിര്‍ഭാഗ്യകരമായ ഈ കൊലപാതകത്തില്‍നിന്ന് അതിലും നിര്‍ഭാഗ്യകരമായ പല സംഭവവികാസങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ഇത് നമ്മുടെ നിയമവ്യവസ്ഥയ്‌ക്ക് അത്ര ഭൂഷണമല്ല. രാജ്യതലസ്ഥാനത്ത് നടന്ന സംഭവമായതുകൊണ്ട് കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും സംഭവത്തെ സംബന്ധിച്ച് പ്രക്ഷോഭങ്ങള്‍ രാഷ്‌ട്രപതിഭവന്റെ സമീപ പ്രദേശങ്ങള്‍ വരെ എത്തിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ആള്‍ക്കൂട്ട നീതി നടപ്പാക്കാനുള്ള ശ്രമം ആദ്യം മുതലേ പ്രകടമായിരുന്നു. ഒരു ചെറിയ തോതിലെങ്കിലും കോടതികളേയും ഇത് സ്വാധീനിച്ചിട്ടുണ്ടായിരിക്കാം.

അത്യന്തം ക്രൂരമായ ഒരു കൊലപാതകമാണ് നടന്നത് എന്നത് അവിതര്‍ക്കിതമാണ്. പക്ഷേ നമ്മുടെ സുപ്രീംകോടതി ദീര്‍ഘകാലമായി ആവിഷ്‌കരിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന തത്ത്വം ഈ കേസില്‍ പ്രാബല്യത്തില്‍ വരുത്താമോയെന്നത് നിയമവൃത്തങ്ങളില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ആകസ്മികമായി പ്രതികളുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന വാഹനത്തില്‍ സുഹൃത്തിനൊപ്പം കയറി അവിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ക്ഷുഭിതരായ പ്രതികള്‍ പെണ്‍കുട്ടിയോട് അതിക്രൂരമായി പെരുമാറുകയും കൂട്ട ബലാത്സംഗമടക്കം ചെയ്യുകയുമായിരുന്നു. ഇതൊന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. പെട്ടെന്ന് ഉണ്ടായ ക്രോധത്തില്‍ നടത്തിയ നിഷ്ഠൂരം എന്നു തന്നെ വിളിക്കാവുന്ന കൊലപാതകം.

നിയമവശം എന്തുതന്നെ ആയാലും പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കി. പലതവണ ദയാഹര്‍ജികൊടുക്കാനുള്ള അവസരവും അവര്‍ തന്നെ സൃഷ്ടിച്ചെടുത്തു. എന്നിട്ടും നിയമത്തിന്റെ നീണ്ടകരങ്ങള്‍ കുറ്റക്കാരിലേക്ക് എത്തുകയും അവര്‍ക്ക് നിയമം നല്‍കുന്ന ഏറ്റവും വലിയശിക്ഷ നടപ്പാക്കുകയും ചെയ്തു. കാലതാമസം ഉണ്ടായാലും ഹീനമായ ഒരു കൊലപാതകത്തിന് തക്കതായ ശിക്ഷനല്‍കി പരിസമാപ്തി ഉണ്ടായെന്നുള്ളത് ആശ്വാസകരമാണ്.  

പക്ഷെ പതിവില്ലാത്ത വിധം വധശിക്ഷ നടപ്പാക്കുന്നത് ആഘോഷിക്കുന്ന ആക്ഷേപകരവും അപലപനീയവുമായ കാഴ്ചയാണ് രാജ്യം കണ്ടത്ത്. കാണ്‍പൂരിലും ദല്‍ഹിയിലും മധുരപലഹാര വിതരണം ഉണ്ടായി. പരസ്പരം ആശ്ലേഷിച്ചും ആര്‍പ്പുവിളിച്ചും വധശിക്ഷ ആഘോഷമാക്കിമാറ്റി. ഇത് രാജ്യം ഇന്നുവരെ കാണാത്ത കാഴ്ചയാണ്. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്തതുമാണ്. പ്രാകൃതമായ പ്രതികാര മനോഭാവമാണ് ഈ ആഘോഷങ്ങളിലൂടെ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം പ്രകടിപ്പിച്ചത്. തികച്ചും ആനൗചിത്യമായ ഇത്തരം പ്രകടനങ്ങള്‍ ഇതിനുമുമ്പ് ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. ബില്ലാരംഗമാര്‍ കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളോ ധനജ്ഞയ ചാറ്റര്‍ജി ദാരുണമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ഈ രീതിയില്‍ പ്രതികരിച്ചിട്ടില്ല. അവരുടെ ദുഃഖവും താങ്ങാന്‍ കഴിയാത്തത് തന്നെയാണ.്  ഇത്തരം രീതിയില്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിയമം നടപ്പായതില്‍ നമ്മുക്ക് സന്തോഷിക്കാം. പക്ഷെ നടപ്പാക്കുന്നത് നീതിക്ക് അനുയുക്തമായ രീതിയിലാണെന്ന് കൂടി ഉറപ്പ് വരുത്തേണ്ട ബാധ്യത ഒരു സംസ്‌കാര സമ്പന്നമായ രാജ്യത്തിന് ഉണ്ട്. അതിലെ ജനങ്ങള്‍ക്കുമുണ്ട്.

Tags: nirbhaya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജി കര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം(ഇടത്ത്)
India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

Kerala

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ; വിദ്യാഭ്യാസ മേഖലയ്‌ക്കായി 1773.01 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന്‍ ചെയ്യും

India

ജീവനായി കേണ് അവസാന നിമിഷം വരെ പ്രതികള്‍

India

നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യം

India

നാലു പ്രതികളെയും തൂക്കിലേറ്റി; നിര്‍ഭയയ്‌ക്ക് നീതി

പുതിയ വാര്‍ത്തകള്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies