തിരുവനന്തപുരം: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) നടത്തുന്ന തൊഴില്‍ സര്‍വ്വേ ആലപ്പുഴയുടെ നഗരപ്രദേശത്ത് മഹല്ല് കമ്മിറ്റി ഇടപെട്ട് നിര്ത്തിവെപ്പിച്ചതിനും മഹല്ല് കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തിയതിനും എതിരെ പോലീസില്‍ പരാതി നല്‍കിയതായി എന്‍എസ്ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സര്‍വ്വേയെ തെറ്റായി വ്യാഖ്യാനിച്ച് മഹല്ല് കമ്മിറ്റി അംഗം വോയ്സ് ക്ലിപ്പുകള്‍ പ്രചരിപ്പിക്കുകയും സര്‍വ്വേയുമായി ആരും സഹകരിക്കരുതെന്ന് ആഹ്വാനം ചെയ്തതായും പരാതിയില്‍ പറഞ്ഞു. വോയ്സ് ക്ലിപ്പിനൊപ്പം സര്‍വ്വേ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്ററുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി സഹിതം വാട്ട്സാപ്പില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
വിഷയത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും സര്‍വ്വേ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ക്ക് മാനഹാനി ഉണ്ടാക്കിയതിനു മെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എസ്ഒ പരാതി നല്‍കിയതെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: