തൊടുപുഴ: പുറം വൈദ്യുതിയില്‍ 340 മെഗാവാട്ട് കുറവ് വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരം ലഭിക്കേണ്ടിയിരുന്ന 340 മെഗാവാട്ട് വൈദ്യുതി, പ്ലാന്റിലെ അപ്രതീക്ഷിത യന്ത്ര തകരാര്‍ മൂലം ലഭ്യമല്ലാതായതാണ് പ്രശ്നമായത്.
വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണമുണ്ടായി. തകരാറിന് പരിഹാരമായില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകല് ഷട്ട് ഡൗണിലായതിനാലാണ് പീക്ക് സമയങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്.
ഇടുക്കിയിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്ന് നവീകരണത്തിലും രണ്ടെണ്ണം തകാരാറിനെ തുടര്‍ന്ന് അറ്റകുറ്റപണിയിലുമാണ്. ഇടുക്കി പദ്ധതിയില്‍ നിലവില്‍ 58 ശതമാനം വെള്ളമുണ്ടായിട്ടും ഇത് ഫലപ്രദമായി ഉപയോഗിക്കാനാകാത്തത് വൈദ്യുതി ബോര്‍ഡിന് കനത്ത തിരിച്ചടിയാണ്. 6.479 ദശലക്ഷം യൂണിറ്റായിരുന്നു മൂലമറ്റത്തെ കഴിഞ്ഞദിവസത്തെ ഉത്പ്പാദനം.
അതേസമയം വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്ന് 84.582 ദശലക്ഷം യൂണിറ്റിലെത്തി. ഇതില്‍ 64.6398 ദശലക്ഷം യൂണിറ്റും പുറത്തുനിന്നും എത്തിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: