Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാധായനം

സാരഥികളുടെ സന്ദേശം 2

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Mar 20, 2020, 04:00 am IST
in Samskriti

രാധാകൃഷ്ണ സങ്കല്‍പത്തിന്റെ പ്രേമഭാവനകള്‍ വഴിഞ്ഞൊഴുകുന്ന വൃന്ദാവനത്തിനും യമുനാ പുളിനത്തിനും നേദിക്കാനുള്ള കഥകളിലൊന്നാണ് ശ്രീഹിത് ഹരിവംശജിയുടെ ആത്മീയ ജീവനം. രാധാകൃഷ്ണനും രാധാഗോവിന്ദനും സമര്‍പ്പിതമായ ഐതിഹാസിക ജീവിതമാണത്.  

കൃഷ്ണപ്രേമത്തിന്റെ മധുരപൂരം പാടിപ്പുകഴ്‌ത്തുന്ന ഭക്തിസാഗരത്തില്‍ വന്നെത്തിയ അപൂര്‍വവും അനുധ്യാനപരവുമായ നദിയാണ് രാധാവല്ലഭ സമ്പ്രദായം. ‘ഗീത ഗോവിന്ദ’ ത്തിന്റെ ജന്യമായ തപസ്സാണത്. കൃഷ്ണപ്രണയത്തിന്റെ മന്ദാരമായ രാധയെ കൃഷ്ണനോളം ഉണര്‍ത്തിയുയര്‍ത്തുന്ന വിഭൂതി ശീലുകള്‍ ഭാരതപൈതൃകത്തിന്റെ ആത്മീയ ഭൗതിക സമ്പത്തായി വളരുകയായിരുന്നു. മധ്യകാല ഭാരതം സാന്ദ്രാനന്ദ ഭക്തിയുടെ മഹാപുണ്യത്തില്‍ ലയിച്ചു നിന്നു. രാധാകൃഷ്ണപ്രണയം ജീവാത്മാവിന് പരമാത്മാവിനോടുള്ള അനിര്‍വചനീയമായ സങ്കല്‍പ വിഭൂതിയായി ഭക്തിമന്ദാരമാലയില്‍ പൂത്തുലയുകയായിരുന്നു. പ്രകൃതിപുരുഷ സംയമനത്തിന്റെ യോഗാത്മക പ്രത്യയമായി വേദാന്തികള്‍ അത് കണ്ടെത്തുന്നു.

കൃഷ്ണന്റെ നിത്യപ്രണയഭാജനമായ രാധ, ഉപാസനയുടെ മൂര്‍ത്തീദേവിയായി പ്രത്യക്ഷപ്പെടുന്ന രാധാവല്ലഭ സമ്പ്രദായം ആവിഷ്‌ക്കരിച്ചത് ഋഷികവിയെന്ന് പിന്നീട് ഖ്യാതി നേടിയ ശ്രീഹിത് ഹരിവംശജിയാണ്. തനതു ഭക്തിപ്രസ്ഥാനത്തിന്റെ സംസ്‌കാരത്തിലും സാമൂഹ്യചരിത്രത്തിലും അത് പരിവര്‍ത്തനത്തിന്റെ മുരളീഗാനം മുഴക്കി. 

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ ഹിത്ഹരിവംശ് പിറവിയെടുക്കുന്നത് 1530 ലാണ്. വ്യാസമിത്രനും താരാറാണിയുമാണ് മാതാപിതാക്കള്‍. ബാല്യത്തില്‍ തന്നെ കുഞ്ഞിനുള്ളില്‍ അറിവിന്റെ അമൃതകലകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്ന് കഥകളുണ്ട്. അപൂര്‍വമായ സ്വഭാവ സവിശേഷതകള്‍ ബാല

നില്‍ കാണാമായിരുന്നു. കൗമാരമെത്തവേ ഒരു ദിനം ഹിതഹരിവംശിന് രാധാദേവി സ്വപ്‌നദര്‍ശനം നല്‍കിയെന്നാണ് പഴങ്കഥ. മന്ത്രദീക്ഷ കൈക്കൊണ്ട് ശ്രീഹിത് സങ്കല്‍പ്പ ഗുരുവായ രാധാദേവിയെ ഉപാസനയിലൂടെ സാക്ഷാത്കരിക്കാനും ഭക്തിസംസ്‌കാരം, സാമാന്യജനങ്ങളില്‍ അങ്കുരിപ്പിക്കാനുമാണ് പിന്നീട് സ്വജീവിതം ഉഴിഞ്ഞു വെച്ചത്. ഭാര്യയായ രുക്മിണീദേവിയും മക്കളുമൊത്തുള്ള ലൗകികജീവിതത്തിനപ്പുറം പ്രേമഭക്തിയുടെ ആനന്ദത്തില്‍ ഹിത്ജി, രാധയുടെ തപോവനമെന്ന് പ്രസിദ്ധമായ വന്ദാവനത്തിലെത്തി. ‘രാധാവല്ലഭ സമ്പ്രദായം’ എന്ന് പേരിട്ട് നിസ്വാര്‍ഥ സ്‌നേഹത്തിന്റെയും സത്യധര്‍മത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. രാധാദേവിയുടെ കൃഷ്ണപ്രേമം നിരുപാധികമാണ്. ഉദാത്തമായ ആ പ്രണയസങ്കല്‍പത്തില്‍ കൃഷ്ണനെ സ്‌നേഹസ്വരൂപനായി വാഴിക്കുന്നു. വ്രജഭൂമിയിലെ കൃഷ്ണന്‍ തന്നെയാണ് ശ്രീഹിത് എന്ന് വിശ്വസിച്ചവര്‍ ഈ പ്രസ്ഥാനത്തിലൂടെ കാരുണ്യവും ശാന്തിയും നേടിയെടുക്കുകയായിരുന്നു. ‘ഹിത് ചൗരാസി’ , ‘സ്ഫുടവാണി’, ‘രാധസുധാനിധി’, ‘യമുനാഷ്ടകം’ എന്നീ ഗ്രന്ഥങ്ങള്‍ ശ്രീഹിതിന്റെ യോഗാത്മക ദര്‍ശനം വെളിപ്പെടുത്തുന്നുണ്ട്. ദാമോദര്‍ദാസ്, ഹരിരാംവ്യാസ്, ചതുര്‍ഭുജദാസ്, രസികദാസ് തുടങ്ങിയ യോഗാത്മക കവികള്‍ രാധാവല്ലഭ സമ്പ്രദായത്തിന്റെ പ്രധാനപ്രചാരകരാണ്. നാട്ടിലുടനീളം ഭക്തിവിശുദ്ധിയുടെ ‘രാധായനം’ പരത്തിയ ഈ അക്ഷരസന്ദേശങ്ങളാണ് ‘വ്യാസവാണി’, ‘രാഗമാല’, ‘ജുഗല്‍സ്‌നേഹപത്രിക’, ‘ശ്രീഹിത് ഹരിവംശ് സഹസ്രനാം’ എന്നീ രചനകള്‍. രാധാഭക്തിയുടെ മധുരം കൊണ്ട് ജീവിതത്തെ കൃഷ്ണമയമാക്കുകയായിരുന്നു രാധാവല്ലഭ സമ്പ്രദായം. ‘കൃഷ്‌ണോഹം’ (കൃഷ്ണന്‍ തന്നെയാണ് ഞാന്‍)  എന്ന ബോധപ്രകാശമാണ് ഹിത്ജിയുടെ രാധായന പരിക്രമണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.