കാസര്‍കോട്: കര്‍ണാടകത്തിലെ മൈസൂര്‍, ദാവണ്‍ഗരെ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകത്തില്‍ നിന്ന് കോഴി, കോഴി ഉത്പന്നങ്ങള്‍, കോഴിവളം എന്നിവ കൊണ്ടുവരുന്നത് പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
ഇത് ഉറപ്പുവരുത്തുന്നതിന് ചെക്ക്‌പോസ്റ്റുകള്‍ സജ്ജീകരിച്ചു. ഇതിനായി പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. കര്‍ണാടകത്തോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോഴിയും കോഴി ഉത്പന്നങ്ങളും കൊണ്ടുവരുന്നത് നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക