കൊച്ചി: കോവിഡ് 19 വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്‌ഐവി ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കി തുടങ്ങി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയോടെയാണ് ഈ പരീക്ഷണണം.
ചൈനയിലെ വുഹാനില്‍ കൊറോണ വ്യാപകമായപ്പോള്‍ രോഗികള്‍ക്ക് എച്ച്‌ഐവി ബാധിതര്‍ക്ക് നല്‍കുന്ന മരുന്ന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും നല്‍കാന്‍ തീരുമാനിച്ചത്. എച്ച്‌ഐവി ബാധിതര്‍ക്ക് നല്‍കുന്ന റിട്ടോണാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകള്‍ കോവിഡ് 19 വൈറസ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.
ന്യുമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ നേരത്തെ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും അംഗീകാരം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്.
ഇതിനു മുമ്പ് ഇറ്റലിയില്‍ നിന്ന് ദല്‍ഹിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ അറുപത്തിയൊന്‍പതുകാരനും ഭാര്യയ്‌ക്കും എച്ച്‌ഐവി മരുന്ന് നല്‍കിയിട്ടുണ്ട്. ദല്‍ഹി സവായ് മാന്‍ സിങ് ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. എച്ച്‌ഐവി ബാധിതര്‍ക്ക് നല്‍കാറുള്ള മരുന്നുകള്‍ക്ക് പുറമെ മലമ്പനി, എച്ച്1എന്‍1 എന്നിവയ്‌ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും ഇവര്‍ക്ക് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: