തിരുവനന്തപുരം: ശ്രീചിത്രയ്ക്ക് പിന്നാലെ ആര്‍സിസിയിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളോടൊപ്പം വരുന്നവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദേശയാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പര്ക്കംപുലര്ത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു.
ഇത്തരത്തില്‍ ചിലര്‍ രോഗികളെ അനുഗമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇത്തരക്കാര്‍ കാന്‍സര്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് രോഗികള്‍ക്ക് അപകടകരമായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയര്‍ മെഡിസിന് ഒപിയിലും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യത്തിലൊഴികെ രോഗികള്‍ തത്കാലം ഒപിയില്‍ വരേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സ തുടരേണ്ടതാണ്. അത്യാവശ്യ നിര്‍ദേശങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9446335107/9446031690. എസ്എടി ആശുപത്രിയിലെ കുടുംബാസൂത്രണ ഒപി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായും സൂപ്രണ്ട് ഡോ എ. സന്തോഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: