ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇതുവരെ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍. ഇനിയും ഇത്തരം കരുതലുകളുമായി തന്നെ മുന്നോട്ടു നീങ്ങണമെന്നും അവര്‍ പറയുന്നു. തുടക്കം മുതല്‍ വേഗത്തില്‍, കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചതിനാലാണ് ഇത് സാധ്യമായതെന്നും അവര്‍ കരുതുന്നു.
1. വിസകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്ത ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ നടപടി വ്യാപനം തടയാന്‍ സഹായിച്ചു.
2. ഇതുവരെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവര്‍ ഇറ്റലി, സൗദി, ചൈന, ഇറാന് എന്നീ രാജ്യങ്ങള്‍ അടക്കം വിദേശത്തു നിന്ന് വന്നവരോ അവരുടെ അടുത്ത ബന്ധുക്കളോ ആണ്. ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ രോഗം ബാധിച്ചവരും ഈ ഗണത്തില്‍പ്പെടുന്നവരാണ്. രോഗികളോ അവരുമായി ബന്ധം പുലര്‍ത്തിയവരോ പോയ പാത വരെ കണ്ടെത്തി ജാഗ്രത പുലര്ത്താനുംകഴിഞ്ഞു.
മൂന്നാം ഘട്ടമാണ് ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത്. അത് തടയാനാണ് പൊതുവിലക്കുകള് ഏര്‍പ്പെടുത്തിയത്. 3. ഇറാന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ നാംമടക്കിക്കൊണ്ടുവന്നതു പോലും അതീവ ജാഗ്രതയോടെയാണ്. ഈ രണ്ടു രാജ്യങ്ങളിലും വിദഗ്ധ സംഘത്തെ അയച്ച് അവിടെ കുടുങ്ങിയവര്‍ക്ക് കൊറോണയുണ്ടോയെന്ന് പ്രാഥമികമായി പരിശോധിച്ച ശേഷമാണ് മടക്കിയെത്തിച്ചത്. വന്നപാടെ മുഴുവന്‍ പേരെയും ക്വാറന്റൈന് ചെയ്തു.
രോഗം സമൂഹത്തിലേക്ക് പടര്‍ന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വ്യക്തമാക്കി. സമൂഹത്തിലേക്ക് പടര്ന്നോയെന്നറിയാന് നിലവില്‍ ആയിരത്തിലേറെ സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. അവയില്‍ പകുതിയും നെഗറ്റീവാണ്. ബാക്കിയുടെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: