പ്രകൃതിശക്തികള്‍ക്കനുസരിച്ചുള്ള നിര്‍മ്മിതിയാണ് വാസ്തുവിദ്യ മുന്നോട്ടുവയ്‌ക്കുന്നത്. ആധുനിക നിര്‍മ്മാണ വിദ്യകള്‍ മനുഷ്യരുടെ സൗകര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ വാസ്തു അതിനോടൊപ്പം തന്നെ സുഖത്തിനും സന്തോഷകരമായ ജീവിതത്തിനും ഐശ്വര്യ അഭിവൃദ്ധിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. വാസ്തുവിദ്യ പ്രധാനമായും ഭൂഭ്രമണത്തെയും തന്നിമിത്തം ഉണ്ടാകുന്ന കാന്തിക ശക്തിയെയും സൂര്യാദിനക്ഷത്രങ്ങളുടെ സ്വാധീനത്തെയും ആശ്രയിച്ചു കൊണ്ടുള്ളതാണ് എന്നതിനാല്‍ ഭൂമിയുടെ ആകൃതിയും ചലനങ്ങളെയും മനസ്സിലാക്കിയ ആചാര്യന്മാര്‍ കൃത്യമായ ദിശാനിര്‍ണയം നടത്തിയിരുന്നു. സൂര്യന്റെ ഉദയാസ്തമയങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ചു ഭൂമിയുടെ കാന്തിക മണ്ഡലം അനുസരിച്ചുള്ളതാണ് ദിശാനിണയമെന്ന് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പൗരാണിക നിര്‍മ്മിതികള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു.
പ്രാചീനകാലത്ത് സൂര്യന്റെ അയന ചലനങ്ങള്‍ കണക്കാക്കുന്നതിനും ഗൃഹക്ഷേത്ര നിര്‍മ്മാണത്തിനും യജ്ഞാദി കര്‍മ്മങ്ങള്‍ക്ക് വേദി ഉണ്ടാക്കുന്നതിനും ദിശാനിര്‍ണയം ആവശ്യമായിരുന്നു. കാത്യായന മഹര്‍ഷിയാണ് ആദ്യമായി ദിശാനിര്‍ണയ വിധികള്‍ സൂചിപ്പിച്ചിട്ടുള്ളത്. ഭൂമിയില്‍ ശങ്കു സ്ഥാപനം ചെയ്തു സൂര്യന്റെ ചലനങ്ങള്‍ക്കനുസരിച്ചും ധ്രുവ നക്ഷത്രത്തിനെ അടിസ്ഥാനപ്പെടുത്തിയും ദിശാനിര്‍ണയം നടത്തിയിരുന്നതായി പ്രാചീന ഗ്രന്ഥങ്ങളായ കാത്യായന ശുല്‍ബസൂത്രം, തന്ത്രസംഗ്രഹം എന്നിവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വസ്തു(ഭൂമി)വിനും വാസ്തു(നിര്‍മിതി)വിനും ഊര്‍ധ്വാദിശ, അധോദിശ എന്നിവ കൂടാതെ പ്രധാനമായി അഷ്ടദിക്കുകള്‍ ഉണ്ട്. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ പ്രധാന ദിക്കുകളും തെക്ക്കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക് എന്നീ വിദിക്കുകളും. ഓരോ ദിക്കിനും ഭൂമിശാസ്ത്രപരമായ സ്വഭാവവും സ്വാധീനവും ഉണ്ട്. വസ്തുവിനും വാസ്തുവിനും ഇതു ബാധകമാണ്. വാസ്തുവിദ്യ അനുസരിച്ച് നിര്‍മ്മിതിക്ക് ഒപ്പംതന്നെ തന്നെ തുല്യ പ്രാധാന്യമുണ്ട് നിര്‍മ്മാണത്തിനുള്ള ഭൂമി സ്വീകരണത്തിനും. വസ്തുവിലെ ദിശാ അലോസരം നിര്‍മ്മിതികളെയും ബാധിക്കുന്നു. അതിനാല്‍ നിര്‍മ്മാണത്തിനായി ഭൂമി സ്വീകരിക്കുന്ന സമയത്ത് പ്രാധാന്യമനുസരിച്ച് ദിക്കുകള്‍ സ്വീകരിക്കപ്പെടണം. നിര്‍മ്മാണത്തിന് സ്വീകരിക്കപ്പെട്ട ഭൂമി നിര്‍മിതിയുടെ വിന്യാസം അനുസരിച്ച് ക്രമപ്പെടുത്തണം. വിശാലമായ ഭൂമി ആണെങ്കില്‍ നാലു ഖണ്ഡങ്ങളായി തിരിച്ച് വടക്കുകിഴക്കുഭാഗത്ത് വരുന്ന മനുഷ്യ ഖണ്ഡവും തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ദേവ ഖണ്ഡവും നിര്‍മ്മാണത്തിന് സ്വീകരിക്കണം. ചെറിയ പുരയിടങ്ങളെങ്കില്‍ ഇത്തരത്തിലുള്ള ഉള്ള ഖണ്ഡ വിഭജനമല്ല മറിച്ച് വീഥിവിന്യാസ ക്രമമാണ് സ്വീകരിക്കപ്പെടെണ്ടത്. ഭൂമിയെ ഒന്‍പതു തുല്യ ഖണ്ഡങ്ങളാക്കി മണ്ഡലം തിരിച്ച്, ബ്രഹ്മ ഗണേശ അഗ്‌നി ജല നാഗ യമ കുബേര ദേവ പിശാച വീഥികളാക്കി തിരിച്ചു ഏറ്റവും പുറത്തെ ആവൃതിയിലുള്ള പിശാചനാമ വീഥി നിര്‍ബന്ധമായും ഒഴിവാക്കണം. ഭൂമിയുടെ വലുപ്പം അനുസരിച്ചാണ് വീഥി വിന്യാസം വരുന്നുള്ളത് എന്നതിനാല്‍ എത്ര ചെറിയ ഭൂമിയും ഗൃഹനിര്‍മ്മാണത്തിനുതകും വിധം സ്വീകരിക്കാം. ബ്രഹ്മസ്ഥാന വേധ ദോഷം വരാതിരിക്കാനും പ്രധാനദ്വാരത്തിനു മുന്‍വശം കൂടുതല്‍ കൂടുതല്‍ ഇടം ഉണ്ടാവുക എന്നുള്ളതിനും ആകെയുള്ള ഭൂമിയുടെ 80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മിതിക്കായി സ്വീകരിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തുന്നതിനായും നിര്‍മാണത്തിന് ഗമനം നല്‍കുക എന്നുള്ളതിലൂടെ വാസ്തു ശ്രദ്ധിക്കുന്നു.
ഇപ്രകാരം നിര്‍്മാണഭൂമിയുടെ ഉയര്‍ച്ച താഴ്ചകളും ശ്രദ്ധിക്കണം. പ്രധാന ഊര്‍ജ സ്രോതസ്സുകളെ സ്വീകരിക്കപ്പെടുക എന്നുള്ള ഉദ്ദേശപ്രകാരമാണ് ഉത്തമഭൂലക്ഷണങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് ദിശകളിലേക്ക് ചെരിവുള്ള ഭൂമിയാണ് ഏറ്റവും ഉത്തമം. ഉയര്‍ച്ച താഴ്ചകളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത ഭൂവിഭാഗങ്ങളും അവയുടെ ഫലങ്ങളും ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ ഉയര്‍ന്ന പുരയിടവും നിര്‍മ്മിതികളുമാണ് വാസ്തു ശാസ്ത്രം അനുസരിച്ച് ഏറ്റവും ഉചിതമായുള്ളത്. അതുകൊണ്ട് തന്നെ നിര്‍മ്മാണ സമയത്ത് സമീകരണ പ്രക്രിയ, രൂപകല്‍പ്പന സമയത്ത് പ്രാധാന്യമനുസരിച്ച് നിര്‍മ്മിതിക്കു ചേര്‍ന്ന വിധമുള്ള ദിക് സ്വീകരിക്കുക എന്നതിനും പ്രാധാന്യമുണ്ട്.
ഒരു ചെറിയ യജ്ഞകുണ്ഡത്തില്‍ തുടങ്ങി മഹാനഗരങ്ങളുടെ നിര്‍മാണത്തിനുതകും വിധമുള്ള വാസ്തു പുരുഷ മണ്ഡലം അനുസരിച്ച് ദിശാനുഗുണവും ദിക് സമാന ഭാവത്തോടു കൂടിയും കൃത്യമായ ആകൃതിയോടും കൂടെയുള്ള നിര്‍മിതികള്‍ ഭൂമണ്ഡലത്തിലെ ഊര്‍ജ്ജങ്ങളെ സ്വാഭാവികമായി ഗൃഹത്തിലേക്ക് സ്വീകരിക്കുക വഴി സുഖകരമായ വാസം പ്രദാനം ചെയ്യുന്നു. വാസ്തുവിദ്യ മുന്നോട്ടു വയ്‌ക്കുന്ന ജീവിത ദര്‍ശനവും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: