തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗ ബാധയുള്ളവരെ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി എത്തിയ മോഹനന് വൈദ്യരെ തടഞ്ഞു വച്ച് ആരോഗ്യ വകുപ്പും പോലീസും. പാലക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു മോഹനന് വൈദ്യരെ തടഞ്ഞ് വച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും സംഘവും എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും മോഹനന് വൈദ്യരെ ചോദ്യം ചെയ്തു വരികയാണ്. ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്കാന് എത്തിയതാണെന്നും ചികിത്സയ്ക്ക് എത്തിയതല്ലെന്നുമാണ് മോഹനനന്‍ വൈദ്യരുടെ വാദം. ഇയാള്‍ ആര്‍ക്കും ഇതുവരെ ചികിത്സ നല്കിയിട്ടില്ലെന്നതിനാല് അറസ്റ്റു ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: