കോഴിക്കോട്: ബസില്‍ സീറ്റ് ലഭിക്കുന്നതിനായി കൊറോണ വൈറസ് ബാധിതനെന്ന് കള്ളം പറഞ്ഞ് യത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയതായി പരാതി. കോഴിക്കോട് നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനാണ് തന്റെ അടുത്തിരിക്കാന്‍ വന്ന ആളിനോട് കൊറോണയാണെന്ന് പറഞ്ഞത്.
ഇതോടെ മറ്റ് യാത്രക്കാരും പരിഭ്രാന്തിയില്‍ ആവുകയും കണ്ടക്ടറെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ വണ്ടി താമരശ്ശേരി പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തി പോലീസുകാരെ അറിയിക്കുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ക്ക് കോവിഡ് 19 ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാണ് ബസ് പിന്നീട് മടങ്ങിയത്.
അതേസമയം അനാവശ്യ പരിഭ്രാന്തി പരത്തിയതില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തതോടെ കൊറോണ മാസ്കിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്ന് യാത്രക്കാരന് മാറ്റിപ്പറഞ്ഞു. മൈസൂര്‍ സ്വദേശിയായ ഇയാളുടെ ഭാഷ മനസ്സിലാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: