കേരള മെഡിക്കല്‍ പിജി (എംഡി/എംഎസ്/പിജി ഡിപ്ലോമ) ഡന്റല്‍ (എംഡിഎസ്) അഡ്മിഷന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷ ക്ഷണിച്ചു. നീറ്റ് പിജി (മെഡിക്കല്‍/ഡന്റല്‍) 2020 ല്‍ നിശ്ചിത യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളീയനായ ഇന്ത്യന്‍ പൗരനായിരിക്കണം.
മെഡിക്കല്‍ പിജി: കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലും ലഭ്യമായ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍ആര്‍ഐ ക്വാട്ട ഉള്‍പ്പെടെ ലഭ്യമായ എല്ലാ സീറ്റുകളിലേക്കുമാണ് ഇപ്പോള്‍ അഡ്മിഷനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
അംഗീകൃത എംബിബിഎസ് ബിരുദവും ഇന്ത്യന്‍/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2020 മാര്‍ച്ച് 31 നകം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായിരിക്കണം.കേരളത്തിലെ ഏതെങ്കിലുമൊരു മെഡിക്കല്‍ കോളേജില്‍നിന്നും ബിരുദമെടുത്ത കേരളീയരല്ലാത്തവരെയും പരിഗണിക്കും. എന്നാല്‍ ഇവര്‍ക്ക് സാമുദായിക/പ്രത്യേക/സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല.
പ്രവേശനത്തിന് പ്രായപരിധിയില്ല. നീറ്റ്-പിജിക്ക് 50 പെര്സെന്റയിലില് കുറയാതെ നേടിയിരിക്കണം. എസ്സി/എസ്ടി/എസ്ഇബിസി വിഭാഗക്കാര്‍ക്ക് 40, ജനറല്‍ പിഡബ്ല്യുഡിയ്ക്ക് 45 പെര്‍സെന്റയില്‍ മതിയാകും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റിന്റെയും സംവരണ വിഭാഗങ്ങള്‍ക്കായി തയ്യാറാക്കുന്ന കാറ്റഗറി ലിസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്.
അപേക്ഷാ ഫീസ് ജനറല്‍/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 500 രൂപ. അപേക്ഷ ഓണ്‍ലൈനായി www.cee.kerala.gov.in ല്‍ മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫീസ് ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഹെഡ്/സബ് പോസ്റ്റാഫീസില്‍ പണമായോ അടയ്ക്കാം. ഫീസ് ഒടുക്കിയശേഷം അപേക്ഷകന്റെ ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍/അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അയക്കേണ്ടതില്ല.
നിലവില്‍ സര്‍വ്വീസിലുള്ളവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.എആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്ക് ഇനിപറയുന്ന രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. (1) എംബസി സാക്ഷ്യപ്പെടുത്തിയ സ്പോണ്‍സറുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിസ/ഗ്രീന്‍ കാര്‍ഡ്/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിസയുടെ കാലാവധി 31.5.2020 വരെ നിര്‍ബന്ധമായും ഉണ്ടാകണം. (2) പാസ്പോര്ട്ടില്/രേഖയില്‍ തൊഴില്‍ രേഖപ്പെടുത്താത്തപക്ഷം എംബസി സാക്ഷ്യപ്പെടുത്തിയ സ്പോണ്‍സറുടെ എംപ്ലോയ്മെന്റ്സര്ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. (3) സ്പോണ്‍സറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യു അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്. സ്പോണ്സര് അച്ഛന്/അമ്മ ആണെങ്കില്‍ അപേക്ഷകന്റെയും സ്പോണ്‍സറുടെയും പേരുകള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ രേഖകള്‍ മതിയാകും. (4) വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷന് ഫീസ്, സ്പെഷ്യല്‍ ഫീസ് ഉള്‍പ്പെടെ) വഹിക്കാമെന്നുള്ള സ്പോണ്‍സറുടെ സമ്മതപത്രം 200 രൂപയുടെ മുദ്രപ്പത്രത്തില്‍ തയ്യാറാക്കി നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം. (5) സ്പോണ്സര് ഒരു ഇന്ത്യന്‍ പൗരന്/ഒസിഐ/പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന് തെളിയിക്കുന്ന രേഖ.ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോറിട്ടി ക്വാട്ടാ (ക്രിസ്ത്യന്‍/മുസ്ലിം) സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വില്ലേജ് ഓഫീസറില്‍നിന്നും നോണ്‍ ക്രീമിലെയര്‍/മൈനോറിട്ടി കമ്മ്യൂണിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരണേതര വിഭാഗക്കാര്‍ക്കുള്ള (ഇഡബ്ല്യുഎസ്) സീറ്റുകളിലേക്ക് വില്ലേജ് ഓഫീസറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പുതിയ വിവരങ്ങളോ സര്‍ട്ടിഫിക്കറ്റോ സ്വീകരിക്കില്ല.വിവിധ മെറിറ്റ്/കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഡാറ്റാ ഷീറ്റ് വെബ്പോര്ട്ടലില്നിന്നും യഥാസമയം ഡൗണ്‍ലോഡ് ചെയ്യാം.നീറ്റ് എംഡിഎസ്: കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ ഡന്റല്‍ കോളേജുകളില്‍ ലഭ്യമായ സീറ്റുകളില്‍ എംഡിഎസ് പ്രവേശനത്തിന് ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
നീറ്റ്-എംഡിഎസ് 2020 ല്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം. അംഗീകൃത ബിഡിഎസ് ബിരുദവും ഡന്റല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷനുംനേടിയിരിക്കണം. 31.3.2020 ന് മുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായിരിക്കണം. പ്രായപരിധിയില്ല.നീറ്റ് എംഡിഎസില്‍ 50 പെര്സെന്റയിലില് കുറയാതെയുണ്ടാകണം. എസ്സി/എസ്ടി/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40, ജനറല്‍ പിഡബ്ലിയുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 പെര്സെന്റയിലില് കുറയാതെ വേണം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്നാണ് അഡ്മിഷന്.
അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടികാര്‍ക്ക് 500 രൂപ. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ ഓണ്‍ലൈനായി www.cee.kerala.gov.in ല്‍ നിര്‍ദ്ദേശാനുസരണം മാര്‍ച്ച് 19 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.സര്‍വ്വീസിലുള്ളവര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം കണ്ട്രോളിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: