തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി വ്യാപകമായെങ്കിലും ബീവറേജസ് വില്‍പ്പനശാലകള്‍ അടക്കില്ലെന്ന് എക്സൈസ് വകുപ്പ്. ബീവറേജസില്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും അല്ലാതെ ബീവറേജസുകള്‍ അടച്ചിടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
മദ്യവില്പനശാലകള് അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനാല്‍ ബെവ്കോയില്‍ ജീവനക്കാര്‍ക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കും. വില്‍പ്പനശാലകളില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എക്സൈസ് കമ്മീഷണര്‍ സര്‍ക്കുലറായി ഇറക്കും. മാര്‍ച്ച് 31 വരെയുള്ള കാലയളലില്‍ ബെവ്കോ ഔട്ലെറ്റുകള് അടച്ചിട്ടാല്‍ സംസ്ഥാനത്തിന് ഇത് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ബീവറേജസില്‍ നിന്നുള്ള വരുമാനം നിലയ്ക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാകും അതിനാല്‍ ഒരുവിധത്തിലും ബെവ്കോ അടച്ചിടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
അതേസമയം ബീവറേജസ് ഔട്ലെറ്റുകള്ക്ക് മുന്നിലെ മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഔട്ലെറ്റുകള് അടച്ചിടില്ലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന് അറിയിച്ചിരുന്നു. കൊറോണ ഭീഷണിയില്‍ ബീവറേജസ് വില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബീവറേജസില്‍ ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: