ന്യൂദല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ജൂനിയര്‍, സബ് ജൂനിയര്‍ ഹോക്കി മത്സരങ്ങള്‍ മാറ്റിവച്ചതായി ഹോക്കി ഇന്ത്യ അറിയിച്ചു.
മത്സരങ്ങള്‍ അടുത്തമാസം അവസാനം നടത്താമെന്ന പ്രതീക്ഷയിലാണ് ഹോക്കി ഇന്ത്യ.ഇന്നലെ ചേര്‍ന്ന ഹോക്കി ഇന്ത്യയുടെ എക്സിക്യൂട്ടീവ് യോഗമാണ് ദേശീയ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങള്‍ മാറ്റിവച്ചതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഷ്താഖ് അഹമ്മദ് പറഞ്ഞു. മാറ്റിവയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നപുതിയ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ സ്ഥിതിവിശേഷങ്ങള്‍ കണക്കിലെടുത്തേ മത്സരങ്ങള്‍ നടത്തൂയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: