പാഠം 16
ആരോഗ്യസംബന്ധി സംഭാഷണം
(ആരോഗ്യവിഷയ സംഭാഷണം)
രമേശ: അയി ഭോഃ! കിമര്‍ത്ഥം ഭവാന് ശ്രാന്തഃ ദൃശ്യതേ? (അല്ല, എന്താടോ താന്‍ (താങ്കള്‍) ക്ഷീണിതനാണല്ലൊ)
സുരേശ: കിം വദാമി ഭോഃ! ആരോഗ്യ വിഷയെ സര്‍വ്വത്ര ആകുലതാഃ ആശങ്കാഃ ച (എന്തു പറയാനാ. ആരോഗ്യ വിഷയത്തില്‍ വലിയ പ്രശ്നമാണല്ലൊ)
രമേശ: കൊറോണ വിഷയഃ കില. സത്യം രാത്രൗ സമ്യക് നിദ്രാ അപി നാഗച്ഛതി.(കൊറോണയുടെ കാര്യമല്ലെ. എന്താ ചെയ്യാ. ശരിയാ. രാത്രി ശരിക്ക് ഉറക്കം തന്നെ കിട്ടണില്ല)
സുരേശ : താവത് ചിന്താമാസ്തു. ആരോഗ്യ വിഭാഗസ്യ ജാഗരൂകതാ അസ്തി ഏവ (അധികം ആവലാതി ഉണ്ടാക്കണ്ടടൊ. ആരോഗ്യ വകുപ്പ് ജാഗ്രതയോടെ നോക്കുന്നുണ്ട് )
രമേശ: ഏവമേവ. സര്‍വ്വേ യഥാശക്തി സൂചനാഃ സമ്യക് പാലയേയുഃ തര്‍ഹി ശുഭം ഭവിഷ്യതി. (അതെ. എല്ലാവരും പറ്റുന്നതുപോലെ
നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. എങ്കില്‍ കാര്യങ്ങളെളുപ്പമാവും)
സുരേശ: തത്തു ചലതി ഏവ. മേളനാനി ന സന്തി. ഉത്സവാഃ ന്യൂനീകൃതാഃ വിവാഹാഘോഷഃ നാസ്തി. (അതങ്ങനെ തന്നെയാണ്. യോഗങ്ങളില്ല. ഉത്സവങ്ങള്‍ കുറച്ചു. വിവാഹാഘോഷങ്ങളില്ല)
രമേശ: സര്‍വ്വം ശുഭം ഭവിഷ്യതി ഭോഃ. സര്‍വ്വേ സാമൂഹിക പ്രതിബദ്ധാഃ ഭവന്തു. (എല്ലാം നന്നാവുമെടോ എല്ലാവരും ഇങ്ങനെ സമൂഹത്തോടു പ്രതിബദ്ധതയുള്ളവരാവട്ടെ )
സുഭാഷിതം
അനാഗതവിധാനം തു
കര്‍ത്തവ്യം ശുഭമിച്ഛതാ
ആപദം ശങ്കമാനേന
പുരുഷേണ വിപശ്ചിതാ
(രാമായണം)
(അഭിവൃദ്ധി ആഗ്രഹിക്കുന്ന ശ്രേഷ്ഠനായ മനുഷ്യന് ആപത്തുകള്‍ വരുന്നതിനു മുമ്പുതന്നെ അവ വരാതിരിക്കാനുള്ള വഴി ചിന്തിക്കേണ്ടതാണ്)
ധന്യാനാമുത്തമം ദാക്ഷ്യം
ധനാനാമുത്തമം ശ്രുതം
ലാഭാനാം ശ്രേഷ്ഠമാരോഗ്യം
സുഖാനാം തുഷ്ടിരുത്തമാ
(മഹാഭാരതം)
(കാര്യങ്ങളില്‍/പ്രവര്‍ത്തനങ്ങളില്‍ സാമര്‍ത്ഥ്യം, സമ്പത്തില്‍ ശാസ്ത്രജ്ഞാനസമ്പാദനം/അറിവ് നേടല്‍,നേട്ടങ്ങളില്‍ ആരോഗ്യം. സുഖത്തില്‍ തൃപ്തി എന്നിവ ശ്രേഷ്ഠങ്ങളാണെന്നു മനസ്സിലാക്കണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: