തിരുവനന്തപുരം: കൊറോണ രോഗ ഭീതി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
വളരെ ആശങ്കയോടെയാണ് കുട്ടികള്‍ പരീക്ഷയ്ക്ക് പോകുന്നത്. രോഗഭീതിയുള്ളതിനാല്‍ ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനൊ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ക്രൂരതയാണ്. സര്‍വകലാശാലാ പരീക്ഷകളെഴുതുന്ന കുട്ടികളാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കാലത്ത് താമസിക്കാന്‍ സ്ഥലം കിട്ടുന്നില്ല.
ഹോസ്റ്റലുകള്‍ അടച്ചു. കൊറോണ ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരും താമസിക്കാന്‍ ഇടം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ കൂടി മാറ്റി വെക്കുന്നതാണ് നല്ലത്. അടിയന്തിരമായി മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: