മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന് സച്ചിന് ടെണ്ടുല്‍ക്കര്‍ 100-ാം സെഞ്ചുറി തികച്ചിട്ട് ഇന്ന് എട്ടു വര്‍ഷങ്ങള്‍. 2012 മാര്‍ച്ച് 16ന് ആണ് ബംഗ്ലാദേശിന് എതിരെ ധാക്കയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കരിയറിലെ 100ാം സെഞ്ചുറി നേടിയത്. രണ്ടാം സ്ഥാനത്തുള്ള റിക്കിപോണ്ടിംഗിനുള്ളത് 71 സെഞ്ചുറികളാണ്. 70 സെഞ്ചുറികളുമായി മുന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയുമുണ്ട്.
ലോകത്ത് ആദ്യമായാണ് ഒരു ക്രിക്കറ്റര്‍ 100 സെഞ്ചുറികള്‍ നേടുന്നത്. ഐസിസി മുഴുവന്‍ സമയ മെമ്പര്‍മാരായ എല്ലാ രാജ്യങ്ങള്‍ക്ക് എതിരെയും സെഞ്ചുറി നേടുന്ന ക്രിക്കറ്റര്‍ എന്ന റെക്കോഡും സച്ചിന് സ്വന്തമാക്കി. 38ാം വയസ്സിലാണ് സച്ചിന് 100ാം സെഞ്ചുറി തികച്ചത്. സ്ക്വയര്‍ ലെഗ്ഗിലേക്ക് ഒരു സിംഗിള്‍ പായിച്ചാണ് നൂറാം ശതകത്തിലേക്ക് സച്ചിന് എത്തിയത്. പക്ഷെ മത്സരം ഇന്ത്യ തോല്‍ക്കുകയായിരുന്നു. കരിയറിലെ 99ാം സെഞ്ചുറി നേടിയശേഷം ടെണ്ടുല്‍ക്കര്‍ രണ്ട് തവണ 90കളില്‍ പുറത്തായിരുന്നു. ഏഷ്യാകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ആയിരുന്നു സച്ചിന്റെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: