ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വ്യാപിക്കുന്നതിനിടെ വിചിത്ര ആവശ്യവുമായി ഇടതു ജിഹാദിയും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവുമായ ഷെഹ്ല റാഷിദ്. കൊറോണ വൈറസ് പടരുന്നത് തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പായും ദേശീയ പൗരത്വ ഭേദഗതി നിയമയും എന്‍പിആറും എന്‍ആര്‍സിയും റദ്ദാക്കണമെന്നു ഷെഹ്ല ആവശ്യപ്പെട്ടു. ഷഹീന്‍ബാഗിലും ചെന്നൈയിലും എല്ലാ സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് വന്ജനക്കൂട്ടമാണെന്നും ഇതു മനസിലാക്കി വൈറസ് പടരാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സിഎഎ റദ്ദാക്കണം. മാത്രമല്ല, കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധിയാല്‍ ആറു മാസത്തോളം സ്തംഭിപ്പിച്ചതാണ്. ഇപ്പോള്‍ യഥാര്‍ഥ പ്രതിസന്ധി വന്നപ്പോള്‍ രാജ്യം ആകെ സ്തംഭിപ്പിക്കാന്‍ വൈകുന്നത് എന്തെന്നും ഷെഹ്ല.
സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ച കശ്മീരില്‍ അനാവശ്യ ഭീതി പടത്താനും ലഹള ഉണ്ടാക്കാനും ശ്രമിച്ചതിന് ഷെഹ്ലയ്ക്കെതിരേ രാജ്യദ്രോഹം കുറ്റം ചുമത്തിയിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഇവര്‍ക്കെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
ഐ.പി.സി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(ശത്രുതയുണ്ടാക്കല്‍), 153(ബോധപൂര്‍വം കലാപമുണ്ടാക്കാനായി പ്രവര്‍ത്തിക്കുക) 504( സമാധാനം തകര്‍ക്കുക), 505( പ്രസ്താവനകളിലൂടെ സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തിരിക്കുന്നത്. സായുധ സേന ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയാണെന്നും ആണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്നുമാണ് ഇവര്‍ വ്യാജ ആരോപണം ഉന്നയിച്ചത്. കരസേന ഉദ്യോഗസ്ഥര്‍ ഷോപിയാനില്‍ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ജമ്മു കശ്മീര്‍ പോലീസ് നിസഹായരാണെന്നും കാര്യങ്ങള്‍ എല്ലാം അര്‍ദ്ധസൈനികരുടെ കൈകളിലാണെന്നും ഷെഹ്ല ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ ഷെഹ്ല റാഷിദ് ഉന്നയിച്ച പീഡന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കരസേന നേരിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: