ബോളിവുഡ് താരം സാറാ അലിഖാന്റെ ഇന്‍സ്റ്റഗ്രാം വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വിശുദ്ധനഗരമായ വാരണാസിയില്‍ അമ്മയുമൊത്ത് സന്ദര്‍ശിക്കുന്ന വീഡിയോയാണ് താരം ഞായറാഴ്ച പങ്കുവച്ചത്. ആനന്ദ് റായി ചിത്രമായ ‘അസ്ട്രാഗിറേ’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സാറയും അമ്മ അമൃതാസിങും വാരണാസിയില്‍ എത്തിയത്.
രസകരമായ കാഴ്ചകള്‍ക്കൊപ്പം പ്രശസ്തമായ ഗംഗാ ആരതിയിലും അമ്മയോടൊപ്പം സാറാ പങ്കെടുത്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഷുട്ടിങ് പുരോഗമിക്കുന്ന അട്രാഗിറേ രണ്ട് പ്രണയകഥകള്‍ പറയുന്ന ചിത്രമാണ്. ചിത്രത്തില്‍ അക്ഷയ് കുമാറും തമിഴ് താരം ധനൂഷും നായകരായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 1 മുതലാണ് വാരണാസിയില്‍ ആരംഭിച്ചത്. രണ്ട് സംസ്കാരത്തിലുള്ളവരുടെ പ്രണയമാണ് അസ്ട്രാഗിയുടെ പ്രധാന ആകര്‍ഷണം. ബീഹാറില്‍ നിന്നുള്ള പെണ്‍കുട്ടിയായി സാറാ അലിഖാനും മധുരയില്‍ നിന്നുള്ള പയ്യനായി ധനൂഷും എത്തുന്നു. ജനുവരിയില്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അറിയിച്ചത് അക്ഷയ്കുമാറായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: