കുറവിലങ്ങാട്: കോട്ടയത്തുനിന്ന് മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിച്ച വിദേശികളെ നിരീക്ഷണത്തിനായി ഐസലോഷന് വാര്‍ഡിലാക്കി. സ്പാനീഷുകാരായ പുരുഷനെയും സ്ത്രീയെയും യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയത്.
പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തനായില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 6ന് നെടുമ്പാശേരിയില്‍ എത്തിയ ഇവര്‍ എറണാകുളത്തും ഫോര്‍ട്ടുകൊച്ചിയിലും ആലപ്പുഴയും സന്ദര്‍ശിച്ചു. ഇതിന് ശേഷം മൂന്നാര്‍ പോകുന്നതിനായി കോട്ടയത്ത് എത്തി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ മൂന്നാറിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ ബസിലെ സഹയാത്രക്കാര്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ബസ് പോലീസ് തടഞ്ഞു. തുടര്‍ന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാംപോളിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം 108 ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഇവര്‍ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് മൂന്നാറില്‍ താമസ സൗകര്യം കൊറോണായുടെ പശ്ചാത്തലത്തില്‍ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ഇവരെ കൂടുതല്‍ പരിശോധനകള്‍ക്കായി പാലാ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: