കട്ടപ്പന: തങ്കമണിക്കടുത്ത്, കാമാക്ഷി മാടപ്രയിൽ വൻ കട്ടുതീ, പത്തേക്കർ സ്ഥലത്തെ കൃഷി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം.കട്ടപ്പനയിൽ നിന്നെത്തിയ ഫയർഫോഴ്സു് യുന്നിറ്റും നാട്ടുകാരും ചേർന്ന് വിടുകളിലേയ്‌ക്ക് തീ പടരാതെ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്.
മലയുടെ താഴ്‌വാരത്ത് പുൽമേടിന് ആരോ തീയിട്ടതാണ് . കാറ്റിൽ തീ നിയന്ത്രണിധമായി ആളിപടർന്നു് സമീപപ്രദേശങ്ങളിലേയ്‌ക്ക് വ്യാപിക്കുകയായിരുന്നു. നിരവധി കർഷകരുടെ കൃഷി തീയിൽ കത്തി നശിച്ചു.
കാപ്പി, കൊക്കോ, കുരുമുളക്, എത്തവാഴ, റബ്ബർ, തെങ്ങ്, കമുക്, തുടങ്ങിയ കൃഷിയിനങ്ങൾക്ക് നാശമുണ്ടായി. തക്ക സമയത്ത് ഫയർഫോഴ്സ് എത്തിയതുകൊണ്ട് തീ കുടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് നിയന്ത്രിക്കാനായി.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പരിസരവാസികൾ പറയുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർഫോഴ്സിസിനെ വിളിച്ച് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: