ന്യൂദല്‍ഹി: വ്യാജവാര്‍ത്ത നല്‍കിയതിന് മാപ്പ് പറഞ്ഞ് വീണ്ടും സംപ്രേക്ഷണം ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസും വിലക്ക് നേരിട്ട മീഡിയാ വണ്ണും വീണ്ടും വ്യാജവാര്‍ത്തയുമായി രംഗത്ത്. കെറോണക്കിടയിലും ജനങ്ങള്‍ തിരിച്ചടിയായി പെട്രോള്‍ ഡീസല്‍ വിലകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു എന്ന രീതിയിലാണ് ഇരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍, വസ്തവം അതല്ലാതിരിക്കെയാണ് ഇരുമാധ്യമങ്ങളും വീണ്ടും വ്യാജവാര്‍ത്തയുമായി രംഗത്ത് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും വിപണയില്‍ ഇവയുടെ വില കൂടില്ല. മാത്രമല്ല ഇന്ന് ഇന്ധന വില നേരിയ തോതില്‍ കുറച്ചിട്ടുമുണ്ട്.
മെട്രോ സിറ്റികളിലെ ഇന്നത്തെയും ഇന്നലത്തെയും പെട്രോള്‍ വില
കൊറോണ കാരണം അന്താരാഷ്‌ട്രതലത്തില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇതനുസരിച്ച് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറവില്‍പ്പന വിലയില്‍ വരേണ്ട ചെറിയ കുറവ് വരുത്തില്ലെന്നു മാത്രം. അതായത്, പെട്രോളിനും ഡീസലിനും വില കൂടില്ല. അതേ സമയം, പെട്രോള്‍ വില ലിറ്ററിന് 13 പൈസയും ഡീസല്‍ വില 16 പൈസയും കുറയുകയുമാണ് ഉണ്ടായത്.
തീരുവ കൂട്ടിയതു വഴി കേന്ദ്രത്തിന് 39,000 കോടി രൂപ അധികമായി ലഭിക്കും. വില കുറഞ്ഞതു മൂലം കിട്ടുന്ന ലാഭമായ ഇത്രയും തുക പെട്രോളിയം കമ്പനികള്‍ കേന്ദ്രത്തിന് നല്‍കും. നിലവില്‍ പെട്രോളിനുള്ള തീരുവ ആറു രൂപയാണ്. ഡീസല്‍ തീരുവ രണ്ടു രൂപയും. ഇവയുടെ എക്സൈസ് തീരുവ രണ്ടു രൂപയും ഇവയ്‌ക്കു മേല്‍ ചുമത്തുന്ന റോഡ് സെസ് ഒരു രൂപയുമാണ് കൂട്ടിയത്. നിലവില്‍ റോഡ് സെസ് ഒന്‍പതു രൂപയാണ്. ഇതോടെ പെട്രോളിന്റെ മൊത്തം എക്സൈസ് തീരുവ 22.98 രൂപയും ഡീസലിന്റേത് 18.83 രൂപയുമായി. ദല്‍ഹിയില്‍ ഇപ്പോള്‍ പെട്രോള്‍ വില 69.87 രൂപയും ഡീസല്‍ വില 62.58 രൂപയുമാണ്.
ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും നല്‍കിയ വാര്‍ത്ത
അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതിന്റെ കാര്യമായ പ്രയോജനം ഈ വര്‍ഷം ഇതുവരെ ജനങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ജനുവരിയില്‍ പെട്രോള്‍ വില (ദല്‍ഹിയില്‍) ലിറ്ററിന് 76.01 രൂപയായിരുന്നു. മാര്‍ച്ച് 14ന് ഇത് 69.87 രൂപയായി. ആറു രൂപയിലേറെ കുറവ്. ഡീസല്‍ വില 69.17 രൂപയായിരുന്നത് 62.58 രൂപയായി. 7.59 രൂപയുടെ കുറവ്.
ഈ സാഹചര്യത്തിലാണ് ഇപ്പോഴുണ്ടായ വിലക്കുറവു മൂലം ലഭിക്കുന്ന വരുമാനം കേന്ദ്രമെടുക്കുന്നത്. ഈ തുക (39,000 കോടി രൂപ) വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഇതു മറച്ചുവെച്ചാണ് ഇരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. ഈ മാസഗ ആദ്യ ആഴ്‌ച്ചയില്‍ ദല്‍ഹി കലാപത്തെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാ വണ്ണിനെയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലം വിലക്കിയിരുന്നു. തുടര്‍ന്ന് ആദ്യമായി രണ്ടു ചാനലിന്റെയും സംപ്രേക്ഷണം പൂര്‍ണ്ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറിന് ശേഷം മാപ്പ് എഴുതി നല്‍കിയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: